വിരമിക്കാന്‍ അനുമതി കിട്ടാത്തത് കൊണ്ട് മാത്രമാണ് മത്സരിക്കാത്തത് ; ജേക്കബ് തോമസ്

കൊച്ചി: സ്വയം വിരമിക്കല്‍ അപേക്ഷയില്‍ തീര്‍പ്പാകാത്തത് കൊണ്ട് ലോക് സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ കഴിയില്ലെന്ന് ജേക്കബ് തോമസ്. അത് കൊണ്ട് ചാലക്കുടിയിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്‍മാറുകയാണെന്നും ജേക്കബ് തോമസ് പറഞ്ഞു.

സ്ഥാനാര്‍ത്ഥിയാകാന്‍ കഴിയില്ലെങ്കിലും ജനാധിപത്യ പ്രക്രിയയില്‍ സജീവമായി ഉണ്ടാകുമെന്നും ജേക്കബ് തോമസ് അറിയിച്ചു. പ്രചാരണ രംഗത്ത് ഉണ്ടാകുമോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കിയില്ല. സേവന അവകാശം സാധാരണ ജനങ്ങള്‍ക്ക് പോലും കിട്ടാത്ത സാഹചര്യമാണ് നിലവില്‍ സംസ്ഥാനത്ത് ഉള്ളതെന്നും ജേക്കബ് തോമസ് കുറ്റപ്പെടുത്തി.

 

20-20യുടെ പ്രവര്‍ത്തനങ്ങളുമായി യോജിച്ചു പ്രവര്‍ത്തിക്കും. വിമരമിക്കല്‍ അപേക്ഷ വൈകിപ്പിക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ നിയമ നടപടി സ്വീകരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കുമെന്നും ജേക്കബ് തോമസ് അറിയിച്ചു.

 

You must be logged in to post a comment Login