വിരമിച്ചതിന് ശേഷം എന്ത് ചെയ്യും? ആ സ്വപ്നം പങ്കു വെച്ച് ധോണി

ന്യൂഡൽഹി: കപിൽദേവിന് ശേഷം ഇന്ത്യക്ക് ലോകകപ്പ് കിരീടം നേടിത്തന്ന നായകനാണ് മഹേന്ദ്ര സിങ് ധോണി. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പർമാരിലൊരാൾ. 2019ലെ ലോകകപ്പ് ക്രിക്കറ്റിന് ശേഷം ധോണി വിരമിച്ചേക്കുമെന്നാണ് സൂചന. എന്നാൽ വിരമിച്ചതിന് ശേഷം എന്ത് ചെയ്യുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ നായകൻ.

ഒരു വീഡിയോയിലൂടെയാണ് ധോണി ആ രഹസ്യം പങ്കുവെച്ചത്. “എനിക്ക് നിങ്ങളോട് ഒരു രഹസ്യം പങ്കുവെക്കാനുണ്ട്. ചെറുപ്പകാലം മുതൽ ഞാൻ മനസ്സിൽ കൊണ്ട് നടക്കുന്നൊരു സ്വപ്നമുണ്ട്. അത് ഒരു ആർട്ടിസ്റ്റ് ആവുകയെന്നതാണ്. ഞാൻ ഒരുപാട് കാലം ക്രിക്കറ്റ് കളിച്ചു. അതിനാൽ ഇനി ഞാൻ പെയിൻറിങിൽ കൂടുതൽ സമയം ചെലവഴിക്കാൻ ആഗ്രഹിക്കുകയാണ്,” ധോണി പറഞ്ഞു.

You must be logged in to post a comment Login