Breaking News

വിരലുകളുടെ ഭംഗി വര്‍ധിപ്പിക്കാം

velvet-manicure-sets

പെണ്‍കുട്ടികളുടെ വ്യക്തിത്വത്തിന്റെ ഏറ്റവും പ്രധാന ഘടകമാണ് അവരുടെ നഖം.വെളുത്തു ചുവന്നില്ലെങ്കിലും നഖങ്ങളുടെ ഭംഗിയില്‍ അല്പമൊന്നു ശ്രദ്ധിച്ചാല്‍ വിരലുകള്‍ ഭംഗിയായി വെയ്ക്കാം. അതിന് നഖങ്ങള്‍ വൃത്തിയായി വെട്ടണം.ആകൃതിയില്ലാതെ വെട്ടിയ ചെളി പിടിച്ച നഖങ്ങള്‍ വിരലുകളുടെ ഉളഅള ഭംഗി കൂടി നശിപ്പിക്കും.അതിനാല്‍ നഖം വളര്‍ത്താന്‍ ആഗ്രഹമില്ലാത്തവര്‍ അത് വൃത്തിയായി വെട്ടിസൂക്ഷിക്കുക.

നഖം വൃത്തിയായി സൂക്ഷിക്കാനുള്ള ചില പൊടിക്കൈകള്‍ താഴെ പറയുന്നു

രാത്രി കിടക്കും മുമ്പ് ഗ്ലിസറന്‍ , റോസ് വാട്ടര്‍, എന്നിവ ഒരു പാത്രത്തില്‍ യോജിപ്പിച്ച് ആ മിശ്രിതം കയ്യില്‍ ന്നായി തേച്ചു പിടിപ്പിക്കുക.ഇത് വിരലുകളെ ഭംഗിയാക്കി വെയ്ക്കാന്‍ സഹായിക്കും.
നിങ്ങളുടെ കൈ വളരെ പരുക്കനായതാണെങ്കില്‍ പെട്രോളിയം ജെല്ലിയും കാര്‍ബോളിക് ആസിഡും കൂട്ടി യോജിപ്പിച്ച ശേഷം
ഇത് എന്നും കൈകളില്‍ പുരട്ടാുക.
ഒരു മുട്ടയുടെ വെള്ളയെടുത്ത് അതില്‍ ഗ്ലിസറിന്‍ ചേര്‍ക്കുക. ഇതില്‍ ഗ്ലിസറിന്‍ എടുത്ത അതേ അളവില്‍ തേനും കൂട്ടി യോജിപ്പിച്ച ശേഷം കൈകളില്‍ പുരട്ടുക.

മുട്ടയുടെ വെള്ള കൊണ്ട് മാത്രമല്ല, മഞ്ഞ കൊണ്ടും കൈകളില്‍ സൗന്ദര്യ പ്രയോഗങ്ങളുണ്ട്. മുട്ടയുടെ മഞ്ഞയിലേയ്ക്ക് ബദാം പേയ്‌സ്‌റ് ചേര്‍ക്കുക. ഇതില്‍ അല്‍പ്പം നാരങ്ങാ നീരും റോസ് വാട്ടറും ചേര്‍ത്ത ശേഷം കൈകളില്‍ തേച്ച് പിടിപ്പിച്ചാല്‍ കൈകളുടെ ഭംഗി വര്‍ധിക്കും.
തിളപ്പിക്കാത്ത പാലില്‍ നാരങ്ങാ നീര്, തേന്‍ എന്നിവ ചേര്‍ത്ത് യോജിപ്പിച്ച് കട്ടിയുള്ള മിശ്രിതം ആക്കിയതിനു ശേഷം ഇത് കൈകളില്‍ തേയ്ച്ച് പിടിപ്പിച്ച് ഉണങ്ങിയ ശേഷം ഉരച്ച് കഴുകി കളയുന്നത് കയ്യുടെയും വിരലുകളുടെയും
ഭംഗി നിലനിര്‍ത്തും

You must be logged in to post a comment Login