വിലക്കു മറികടന്ന് യെദിയൂരപ്പയും ബിജെപി നേതാക്കളും 500 കോടിയുടെ വിവാഹത്തിനെത്തി

yedyurappa_ani-l

ബെംഗളൂരു: കേന്ദ്ര നേതൃത്വത്തിന്റെ വിലക്കുകള്‍ മറികടന്നു ബിജെപി നേതാക്കള്‍ ഖനി രാജാവ് ഖാലി ജനാര്‍ദന റെഡ്ഢിയുടെ മകളുടെ ആര്‍ഭാട വിവാഹത്തില്‍ പങ്കെടുത്തു. 500 കോടി രൂപ ചെലവഴിച്ചു ബിജെപി നേതാവ് ജനാര്‍ദന റെഡ്ഡി നടത്തുന്ന വിവാഹ ചടങ്ങില്‍ നിന്നു വിട്ടുനില്‍ക്കണമെന്നു കേന്ദ്ര നേതൃത്വം നിര്‍ദേശിച്ചിരുന്നു. ഇതു മറികടന്നാണു ബിജെപി സംസ്ഥാന പ്രസിഡന്റ് ബി.എസ്. യെദിയൂരപ്പ, പ്രതിപക്ഷ നേതാവ് ജഗദീഷ് ഷെട്ടര്‍ തുടങ്ങിയവര്‍ വിവാഹത്തോടനുബന്ധിച്ച സല്‍ക്കാര ചടങ്ങില്‍ പങ്കെടുത്തത്.

ബെംഗളൂരു പാലസ് ഗ്രൗണ്ടില്‍ ഒരുക്കിയ പടുകൂറ്റന്‍ സെറ്റിലാണു ജനാര്‍ദന റെഡ്ഢിയുടെ മകള്‍ ബ്രാഹ്മിണിയുടെ കഴുത്തില്‍ രാജീവ് റെഡ്ഡി താലി ചാര്‍ത്തി. വെള്ളിയാഴ്ച വരെ നീണ്ടുനില്‍ക്കുന്നതാണ് ആഘോഷങ്ങള്‍. ബോളിവുഡ് താരങ്ങള്‍ ഉള്‍പ്പെടയുള്ള വിവിഐപികള്‍ ചടങ്ങില്‍ പങ്കെടുത്തു. ഞായറാഴ്ച ഹൈദരാബാദില്‍ നടക്കുന്ന സല്‍ക്കാരത്തോടെയാണു വിവാഹാഘോഷങ്ങള്‍ സമാപിക്കുന്നത്. ആദായ നികുതി വകുപ്പിന്റെ കര്‍ശന നിരീക്ഷണത്തിലാണ് ആഘോഷങ്ങള്‍.

You must be logged in to post a comment Login