വില്യമും കെയ്റ്റും ജോര്‍ജും ചില ബാത്ത്ടബ് വിശേഷങ്ങളും?

വില്യം രാജകുമാരനും കെയ്റ്റ് രാജകുമാരിയും കുഞ്ഞു ജോര്‍ജിനെ കുളിപ്പിക്കുന്ന ചിത്രങ്ങള്‍ കണ്ടതിന്റെ ഞെട്ടലില്‍ നിന്ന് വിമുക്തരായിട്ടില്ല ബ്രിട്ടീഷുകാര്‍ ഉപ്പോഴും. രാജകുടുംബാംഗങ്ങളല്ലേ? ഇവര്‍ കുളിക്കുന്നതും കഴിക്കുന്നതും എന്തിന് തുമ്മുന്നത് പോലും വാര്‍ത്തയും ചിത്രങ്ങളുമാണ്.

എന്നാല്‍ ഈ ചിത്രങ്ങളൊന്നും യഥാര്‍ത്ഥത്തില്‍ ചിത്രീകരിച്ചതല്ലെന്നു മാത്രം. ബ്രിട്ടീഷ് രാജകുടുംബത്തിന്റെ സ്വകാര്യ നിമിഷങ്ങള്‍ എങ്ങനെയിരിക്കും എന്ന ചിന്തയില്‍ നിന്നാണ് ഈ ചിത്രങ്ങള്‍ പിറന്നു വീഴുന്നത്. മോഡലുകളേയും ഡ്യൂപ്പുകളേയും ഉപയോഗിച്ച് അലിസണ്‍ ജാക്‌സണ്‍ എന്ന യുവാവ് ഒരുക്കിയതാണിവ.
bri
ചിത്രത്തില്‍ ജോര്‍ജിനെ കുളിപ്പിക്കാന്‍ തയ്യാറെടുക്കുന്ന വില്യമും കെയ്റ്റുമാണുളളത്. ഇവരുടെ ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തുന്ന എലിസബത്ത് രാജ്ഞിയുമുണ്ട് ചിത്രങ്ങളില്‍. ജോര്‍ജ്ജിന്റെ നാപ്കിന്‍ മാറ്റാന്‍ കെയ്റ്റിന് ഒപ്പം നിന്ന് സഹായിക്കുന്ന വില്യം രാജകുമാരന്റെ ചിത്രമാണ് ഈ ശ്രേണിയില്‍ ആദ്യത്തേത്. അവസാനം മൂവരും ചേര്‍ന്ന് ബാത്ത്ടബ്ബില്‍ കുളിക്കുന്നതിലാണ് ചിത്രങ്ങള്‍ അവസാനിക്കുന്നത്. അലിസണിന്റെ ഫേസ്ബുക്ക് പേജില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെ ഇവ സോഷ്യല്‍മീഡിയ ഏറ്റെടുക്കുകയായിരുന്നു. ബ്രിട്ടീഷ് പത്രങ്ങള്‍ സംഭവം വാര്‍ത്തയാക്കുക കൂടി ചെയ്തതോടെ അലിസണ്‍ ജാക്‌സണും ചിത്രങ്ങളും ശ്രദ്ധിക്കപ്പെട്ടു. എന്നാല്‍ ചിത്രങ്ങളെക്കുറിച്ച് രാജകുടുംബം ഇതുവരെ പ്രതികരിച്ചിട്ടില്ല.

bri2
വില്യം കെയ്റ്റ് ദമ്പതികളുടെ പുത്രനായ ജോര്‍ജിന്റെ മാമോദീസക്ക് കൊട്ടാരം ഒരുങ്ങുന്നതിനിടെയാണ് അലിസണ്‍ ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുന്നതെന്നും ശ്രദ്ധേയമാണ്.

You must be logged in to post a comment Login