വില്ലിയില്‍ തെളിയുന്നത് ഫണ്‍ വിഐഐ

ഫണ്‍ വിഐഐ,വില്ലി പേരു കേട്ടു ഞെട്ടേണ്ട. പുതിയതായി വരുന്ന ഏതെങ്കിലും ചുഴലിക്കാറ്റിന്റെ പേരാണോ എന്നും തെറ്റിദ്ധരിക്കേണ്ട.   വില്ലിയെന്ന വ്യത്യസ്ത നാമത്തോടെ എത്തുന്നത് ബസ് ശ്രേണിയിലെ പുത്തന്‍ താരേദയമാണ്. വില്ലിയുടെ കണ്‍സെപ്റ്റ് മോഡലാണ് ഇപ്പോള്‍ തയാറായിരിക്കുന്നത്. നേരത്തേ ടൊയോട്ട അവതരിപ്പിച്ച ഫണ്‍ വിഐഐ മോഡലിന്റെ ചുവട് പിടിച്ചാണ് വില്ലിയുടെ ആശയം രൂപപ്പെടുത്തിയത്. ടാഡ് ഓര്‍ലോവസ്‌കിയെന്നയാളാണ് ഈ ആശയത്തിന് പിന്നില്‍.
will

വില്ലിയുടെ ബോഡി നിര്‍മിച്ചിരിക്കുന്നത് സുതാര്യമായ എല്‍സിഡി പാനലുകള്‍ കൊണ്ടാണ് എന്നതാണ് പ്രത്യേകത.  ഉള്ളിലുള്ള യാത്രക്കാരുടെ കാഴ്ച തടസപ്പെടുത്താതെയാണ് ഇതിന്റെ നിര്‍മാണം. പുറത്ത് നിന്ന് നോക്കുന്നവര്‍ക്ക് എല്‍സിഡിയില്‍ തെളിയുന്ന ദൃശ്യങ്ങള്‍ ആസ്വദിക്കുകയും ചെയ്യാം. പരസ്യങ്ങള്‍ കൊടുക്കാനും സിനിമാ കഌപ്പിംഗുകള്‍ കാണിക്കാനും ഇതിലൂടെ കഴിയും. കൂടാതെ യാത്രക്കാര്‍ക്ക് ആവശ്യമായ റൂട്ട് പഌനുകള്‍, കാലാവസ്ഥ, ടിവി കവറേജ്, ടൂറിസം ഇന്‍ഫര്‍മേഷന്‍ എന്നിവയും നല്‍കാമെന്നു നിര്‍മ്മാതാവായ ടാഡ് ഓര്‍ലോവസ്‌കി പറയുന്നു.

You must be logged in to post a comment Login