ബൈക്കുകളെ അപേക്ഷിച്ച് ഗിയര്‍ലെസ് സ്കൂട്ടറുകള്‍ക്ക് ആവശ്യക്കാര്‍ കുറവാണെന്നാണ് പൊതുവെ ഒരു കാഴ്ച. എന്നാല്‍ കഴിഞ്ഞ നാലു വര്‍ഷമായി വിപണിയില്‍ ഈ കാഴ്ച മാറുന്ന നേട്ടമാണ് കാണാനിടയായത്. ഗിയര്‍ലെസ് സ്കൂട്ടറുകള് സ്വന്തമാക്കുന്ന തിരക്കിലാണ് കുറച്ചുകാലങ്ങളായി വിപണിയില്‍. പുതിയ കണക്കുകള്‍ പ്രകാരം നിലവില്‍ രാജ്യത്തെ ആകെ ഇരുചക്രവാഹന വിപണിയുടെ 37 ശതമാനം വിഹിതത്തോടെ എന്‍ട്രി ലെവല്‍ ബൈക്കുകളാണ് മുമ്പില്‍. എന്നാല്‍ ശക്തമായ മത്സരം കാഴ്ചവച്ച് തൊട്ടുപിന്നില്‍ 36 ശതമാനം വിഹിതത്തോടെ ഓട്ടോമാറ്റിക് സ്കൂട്ടറുകളും ഇടംപിടിച്ചു.
വിപണി വിഹിതത്തില്‍ വെറും ഒരു ശതമാനത്തിന്റെ വ്യത്യാസമാണ് ഇരു കൂട്ടരും തമ്മിലുള്ളത്. ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിനുള്ളില്‍ 110 സിസി എന്‍ട്രി ലെവല്‍ ബൈക്കിനെയും മറികടന്ന് സ്കൂട്ടര്‍ ശ്രേണി മുന്നേറുമെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സ്ത്രീകള്‍ കൂടുതലായി ഇരുചക്രവാഹനങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങിയതും തിരക്കേറിയ നഗരങ്ങളില്‍ ഗിയര്‍ലെസ് വാഹനങ്ങള്‍ക്ക് കൂടുതല്‍ സ്വീകാര്യത ലഭിച്ചതുമാണ് സ്കൂട്ടര്‍ വിപണി കുതിച്ചുയരാനുള്ള പ്രധാന കാരണങ്ങള്‍.
അഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് 2012ല്‍ ഇന്ത്യയില്‍ 19 ശതമാനമായിരുന്നു സ്കൂട്ടറുകളുടെ വിപണി വിഹിതം. 47 ശതമാനം വിഹിതത്തോടെ 110 സി.സി ബൈക്കുകളാണ് അന്ന് മാര്‍ക്കറ്റില്‍ മുമ്പന്‍. എന്നാല്‍ ഈ വര്‍ഷം തുടക്കത്തില്‍ സ്കൂട്ടറുകളുടെ വിപണി വിഹിതം 32 ശതമാനമായി വര്‍ധിക്കുകയും എന്‍ട്രി ലെവല്‍ ബൈക്കുകളുടേത് 37 ശതമാനമായി കുറയുകയും ചെയ്തിരുന്നു. സ്കൂട്ടര്‍ ശ്രേണിയുടെ വളര്‍ച്ചയില്‍ പകുതിയിലേറെ പങ്കും ഹോണ്ടയ്ക്കാണ്. നിലവില്‍ 63 ശതമാനമാണ് ഹോണ്ടയുടെ വിപണി വിഹിതം.
You must be logged in to post a comment Login