വില്‍പ്പനയില്‍ മാരുതി ബലേനോ രണ്ടാം സ്ഥാനത്ത്

വില്പ്പനയില്‍ കുതിച്ചുകയറി മാരുതിയുടെ പ്രീമിയം ഹാച്ച്ബാക്ക് ബലേനോ. ഹാച്ച്ബാക്കെന്നാല്‍ രൂപത്തിലും സൗകര്യങ്ങളിലും വേണമെങ്കില്‍ ഉയര്‍ന്ന കാറുകളോടു കിടപിടിക്കാന്‍ വണ്ണം കെല്‍പ്പുള്ള കാര്‍. ഇന്ത്യയില്‍ കഴിഞ്ഞ മാസത്തെ വില്‍പ്പനയില്‍ രണ്ടാം സ്ഥാനത്തെത്തിയാണ് മികച്ച നേട്ടം കൈവരിച്ചത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 163.40 ശതമാനം അധിക വളര്‍ച്ചയോടെ 16.426 യൂണിറ്റ് ബലേനോയാണ് 2017 മാര്‍ച്ചില്‍ വിറ്റഴിച്ചത്.

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഒമ്പതാം സ്ഥാനത്തായിരുന്നു ബലേനോ. ജപ്പാനിലും യൂറോപ്പിലും വികസിപ്പിച്ച് ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന കാര്‍. ആദ്യമായാണ് ഒരു മാരുതിയില്‍ ഓട്ടോമാറ്റിക് സി വി ടി ഗിയര്‍ ബോക്‌സ് .ബി എം ഡബ്ല്യുവിലും മറ്റും മാത്രം കാണാറുള്ള ആപ്പിള്‍ കാര്‍ പ്ലേ, 85 ശതമാനം യു വി സംരക്ഷണം നല്കുന്ന യി വി കട്ട് ഗ്ലാസുകള്‍, എല്‍ ഇ ഡി മള്‍ട്ടിഫങ്ഷന്‍ സ്പീഡോമാറ്റര്‍, സൗകര്യമുള്ള പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍ എന്നിവ ഈ വിഭാഗത്തില്‍ പുതുമകളാണെന്ന് പറയപ്പടുന്നു.വില പ്രഖ്യാപനമായിട്ടില്ല.

You must be logged in to post a comment Login