വില്‍പ്പനയില്‍ മുന്നേറ്റമെങ്കിലും പ്രതീക്ഷിച്ച ലാഭത്തില്‍ എത്താതെ ആപ്പിള്‍

apple

വാഷിംങ്ടണ്‍: ആപ്പിള്‍ ഐഫോണിന്റെ വില്‍പ്പനയില്‍ കാര്യമായ വര്‍ധനയുണ്ടായെങ്കിലും കമ്പനി പ്രതീക്ഷിച്ച ലാഭത്തിലേയ്ക്ക് എത്താന്‍ സാധിച്ചില്ല എന്ന് റിപ്പോര്‍ട്ടുകള്‍. ഉത്സവ സീസണുകളില്‍ 76 ബില്യണിനും 78 ബില്യണിനും ഇടയ്ക്ക് വരുമാനം ഉണ്ടാകുമെന്നാണ് കമ്പനി പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയില്‍ കാര്യമായ നേട്ടമുണ്ടായെങ്കിലും പ്രതീക്ഷിച്ച വരുമാനത്തില്‍ നിന്ന് 9 % കുറവാണ് സംഭവിച്ചത്.

45.51 മില്യണ്‍ ഐഫോണുകള്‍ 3 മാസം കൊണ്ട് ലോകത്താകെ വിറ്റഴിഞ്ഞു എങ്കിലും 44.8 മില്യണ്‍ മാത്രമാണ് കമ്പനിയുടെ ലാഭം. 2011 നു ശേഷം ആദ്യമാണ് ഇത്തരത്തിലുള്ള ഒരു കുറവ് സംഭവിക്കുന്നത്. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ മാര്‍ക്കറ്റില്‍ തുല്യ ശക്തിയായി നില്‍ക്കുന്നതും ഇതിന്റെ പിന്നിലെ ഒരു കാരണമായി പറയാം.

ഐഫോണ്‍ 7 നു ആവശ്യക്കാര്‍ വര്‍ധിച്ചു വരുന്ന ഒരു പ്രവണതയാണ് ഇപ്പോള്‍ കാണുന്നത്. ആപ്പിളിനു ഏറ്റവും കൂടുതല്‍ ആവശ്യക്കാര്‍ ഉള്ളത് ആമേരിക്കയിലേയും ചൈനയിലേയും വിപണിയിലാണ്. എന്നാല്‍ ചൈനയില്‍ 33% ആവശ്യക്കാര്‍ ഐഫോണിനു ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 30% ആളുകള്‍ മാത്രമാണുള്ളത്. കൂടാതെ ആപ്പിളിന്റെ ഷെയറിലും 3%  ഇടിവ്  രേഖപ്പെടുത്തിയിട്ടുണ്ട്.  മൂന്നാം സാമ്പത്തിക പാദത്തിന്റെ അവസാനം 9.01 ബില്യണിന്റെ നഷ്ടമാണ് കമ്പനി നേരിട്ടത്.

You must be logged in to post a comment Login