വിവരാവകാശ നിയമത്തിന്റെ ചിറകരിയാനുള്ള ശ്രമം ചെറുക്കണം: കാനം

കൊച്ചി: വിവരാവകാശ നിയമത്തിന്റെ ചിറകരിയാനുള്ള ശ്രമം ചെറുക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശ നിയമപ്രകാരം നല്‍കേണ്ടത് കടമയാണെന്നും കാനം പറഞ്ഞു. കൊച്ചിയില്‍ ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിവരാവകാശ നിയമത്തിലെ നിലപാടില്‍ സിപിഐയെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് കാനത്തിന്റെ പരാമര്‍ശം. മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശ നിയമപ്രകാരം നല്‍കുന്ന വിഷയത്തിലാണ് സിപിഎംസിപിഐ തര്‍ക്കം മുറുകുന്നത്.

മന്ത്രിസഭ തീരുമാനമെടുത്താന്‍ അത് പരസ്യമാണ്. അവ അറിയുക എന്നത് പൗരന്റെ അവകാശമാണ്. പൗരന്റെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. എന്നാല്‍ അത് ചില ഭരണാധികാരികള്‍ അത് കണ്ടില്ലെന്ന് നടിക്കുകയാണ് കാനം കൊച്ചിയില്‍ പറഞ്ഞു.

You must be logged in to post a comment Login