വിവാദങ്ങളില്‍ കഴമ്പില്ലെന്ന് എം ജി വൈസ് ചാന്‍സലര്‍

കോട്ടയം: തനിക്കെതിരെ ഉയരുന്ന ഇപ്പോഴത്തെ വിവാദങ്ങളില്‍ കഴമ്പില്ലെന്ന് എം ജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എ വി ജോര്‍ജ്. ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ അനുവാദമില്ലാതെ പുതിയ 56 തസ്തികകള്‍ സൃഷ്ടിക്കുകയും സ്വന്തം ശമ്പളം നിശ്ചയിക്കുകയും ചെയ്തതുമായി ബന്ധപ്പെട്ട് വൈസ് ചാന്‍സിലര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീല്‍ നല്‍കിയത് സംബന്ധിച്ച വാര്‍ത്തകളോട് പ്രതീകരിക്കുകയായിരുന്നു അദ്ദേഹം.

 

എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് നിയമനങ്ങള്‍ നടത്തിയതും ഓഫ് ക്യാമ്പസുകള്‍ അനുവദിച്ചതും.  യൂനിവേഴ്‌സിറ്റിയുടെ അക്കാദമിക നിലവാരം ഉയര്‍ത്തുന്നതിനായി ജീവനക്കാര്‍ അടക്കമുള്ളവരുമായി യോജിച്ചുള്ള പ്രവര്‍ത്തനമാണ് താന്‍ നടത്തുന്നത്. സര്‍വകലാശാല മൂന്ന് കോടി രൂപയുടെ നഷ്ടത്തിലാണെന്നും വൈസ് ചാന്‍സലര്‍ പറഞ്ഞു.

You must be logged in to post a comment Login