വിവാദങ്ങള്‍ മനസ്സിനെ പിടിച്ചുലയ്ക്കുന്നുവെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം പര്‍വേസ് റസൂല്‍

മുംബൈ: തനിക്കെതിരെയുണ്ടാകുന്ന വിവാദങ്ങല്‍ മനസ്സിനെ പിടിച്ചുലയ്ക്കുന്നുവെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം പര്‍വേസ് റസൂല്‍. ഇംഗ്ലണ്ടിനെതിരായ ട്വന്റി-20 മത്സരത്തില്‍ ദേശീയ ഗാനത്തെ അപമാനിച്ചെന്ന ആരോപണത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു താരം. ഇത്തരം വിവാദങ്ങള്‍ മാനസികമായി തകര്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ദവായി ക്രിക്കറ്റര്‍മാരെ ക്രിക്കറ്റ് കളിക്കാന്‍ അനുവദിക്കൂ. അനാവശ്യമായി അവരെ രാഷ്ര്ടീയത്തിലേക്ക് വലിച്ചിഴക്കരുത്. ഇതുപോലുള്ള വിവാദങ്ങള്‍ ബാധിക്കാതെ കളിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് എന്റെ ശ്രമം. ദേശീയ ടീമില്‍ ഇടംപിടിക്കുകയെന്നത് എന്റെ മേഖലയില്‍ നിന്നുള്ളവരെ സംബന്ധിച്ച് പ്രയാസമേറിയ കാര്യമാണ്. അതിനൊപ്പം ഇതുപോലുള്ള സംഭവങ്ങള്‍ ഉണ്ടാകുന്നത് ഹൃദയത്തെ പിടിച്ചുലക്കും. ദൃഢമായി ഉറച്ചുനിന്ന് അത്തരം വിവാദങ്ങള്‍ക്ക് ചെവി കൊടുക്കാതിരിക്കുകയാണ് ചെയ്യേണ്ടതെന്നും റസൂല്‍ പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ ട്വന്റി-20 മത്സരത്തില്‍ റസൂല്‍ ദേശീയഗാനം പാടിയില്ലെന്നും പകരം ആ സമയം ചൂയിങ് ഗം ചവച്ചുവെന്നും ആയിരുന്നു നവമാധ്യമങ്ങളില്‍ ഉയര്‍ന്ന വിമര്‍ശനം.

You must be logged in to post a comment Login