വിവാദ പ്രസ്താവന;അമിത് ഷായ്‌ക്കെതിരെയുള്ള കുറ്റപത്രം കോടതി തിരിച്ചയച്ചു

മുസാഫര്‍നഗര്‍ : ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്‌ക്കെതിരെ ഉത്തര്‍പ്രദേശ് പൊലീസ് സമര്‍പ്പിച്ച കുറ്റപത്രം കോടതി തിരിച്ചയച്ചു. സാങ്കേതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. ജഡ്ജിയുടെ ഉത്തരവ് പഠിക്കുകയാണെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടെയായിരുന്നു അമിത് ഷായുടെ വിവാദ പ്രസംഗം
്. ഇതുമായി ബന്ധപ്പെട്ട് ഇന്നലെ അമിത് ഷായ്‌ക്കെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
. മുസഫര്‍ നഗര്‍ കലാപത്തിലുണ്ടായ അപമാനത്തിനു പകരംവീട്ടാന്‍ ബിജെപിക്കു വോട്ടു ചെയ്യണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടുള്ള പ്രസംഗമാണു വിവാദമായത്. പ്രസംഗത്തിനിടെ “പ്രതികാരം ചെയ്യണമെന്ന പ്രസ്താവനയാണ് കേസിന് കാരണമായത്. എന്നാല്‍ അമിത് ഷായ്‌ക്കെതിരെയുള്ള നടപടിക്ക് പിന്നില്‍ ഗൂഡാലോചനയാണെന്ന് ബിജെപി ആരോപിച്ചു.വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത ഉണ്ടാക്കുക,  ജനങ്ങളെ ഇളക്കിവിടുക എന്നീ കുറ്റങ്ങളാണ് നരേന്ദ്ര ഷായ്ക്ക് എതിരെ ചുമത്തിയിരിക്കുന്നത്.

You must be logged in to post a comment Login