വിവാദ ഹയര്‍ സെക്കന്‍ഡറി സര്‍ക്കുലര്‍ മരവിപ്പിക്കും

തിരുവനന്തപുരം:ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ ഇറക്കിയ വിവാദ സര്‍ക്കുലര്‍ സര്‍ക്കാര്‍ മരവിപ്പിക്കും.  ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച്  തീരുമാനമെടുത്തത്. ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ കേശവേന്ദ്രകുമാറാണ് നിയമനങ്ങള്‍ക്ക് മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തി സര്‍ക്കുലര്‍ പുറത്തിറക്കിയത്. വിദ്യാഭ്യാസ വകുപ്പ് അറിയാതെയാണ് ഡയറക്ടര്‍ സര്‍ക്കുലര്‍ പുറത്തിറക്കിയതെന്ന് വിദ്യാഭ്യാസ മന്ത്രി പിന്നീട് വ്യക്തമാക്കിയിരുന്നു.

Keshavendra
എന്നാല്‍ 2004 മുതല്‍ ഇതു സംബന്ധിച്ചുള്ള ഉത്തരവുകള്‍ ക്രോഡീകരിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നായിരുന്നു ഡയറക്ടര്‍ വിദ്യാഭ്യാസ സെക്രട്ടറിക്ക് നല്‍കിയ വിശദീകരണം.

You must be logged in to post a comment Login