വിവാഹത്തിന് മുന്നേ പ്രിയങ്കയ്ക്കായി നിക്കിന്റെ വെഡ്ഡിങ് ഗിഫ്റ്റ്; 48 കോടിയുടെ ആഡംബര സമ്മാനം കണ്ടവരെല്ലാം ഞെട്ടി

മുംബൈ: ബോളിവുഡിനിത് വെഡ്ഡിങ് കാലമാണ്. ബോളിവുഡിലെ രണ്ടു താരറാണിമാരുടെ വിവാഹമാണ് അടുത്തടുത്ത് നടക്കാന്‍ പോകുന്നത്. ദീപിക പദുക്കോണ്‍രണ്‍വീര്‍ സിങ് വിവാഹം നവംബറില്‍ നടക്കുമെന്ന് ഔദ്യോഗിക വിവരം പുറത്തുവന്നു കഴിഞ്ഞു. ഇനി പ്രിയങ്ക ചോപ്രക്ക് നിക് ജൊനാസ് വിവാഹ തീയതിയാണ് പുറത്തുവരാനുളളത്.

വിവാഹ തീയതി തീരുമാനിച്ചിട്ടില്ലെങ്കിലും പ്രിയങ്കയ്ക്ക് താമസിക്കാനായി ലൊസാഞ്ചല്‍സില്‍ ആഡംബര സൗകര്യങ്ങളോടുകൂടിയ വീട് വാങ്ങിയിരിക്കുകയാണ് അമേരിക്കന്‍ പോപ് ഗായകന്‍ നിക് ജൊനാസ്. 6.50 മില്യന്‍ ഡോളര്‍ (ഏകദേശം 48 കോടി) വിലയ്ക്കാണ് ബിവേര്‍ലി ഹില്‍സ് ഏരിയയിലെ വീട് പ്രിയങ്കയ്ക്കായി നിക് സ്വന്തമാക്കിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നിക് വാങ്ങിയ വീടിന്റേതാണെന്ന് പറഞ്ഞുളള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
4,129 സ്‌ക്വയര്‍ ഫീറ്റുളള വീട്ടില്‍ 5 ബെഡ്‌റൂമുകളാണുളളത്. ടെറസില്‍ സ്വിമ്മിങ് പൂളുണ്ട്. മലയിടുക്കുകളാല്‍ ചുറ്റപ്പെട്ടതാണ് വീട്. ബാല്‍ക്കണിയില്‍നിന്നും നോക്കിയാല്‍ പ്രകൃതിഭംഗി ആസ്വദിക്കാന്‍ കഴിയുംവിധമാണ് വീടിന്റെ നിര്‍മ്മാണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡിസംബറില്‍ രാജസ്ഥാനിലെ ജോധ്പൂരില്‍ വച്ചായിരിക്കും പ്രിയങ്കനിക് വിവാഹമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. പാരമ്പര്യ രീതിയിലായിരിക്കും വിവാഹം. മൂന്നു ദിവസം നീണ്ടുനില്‍ക്കുന്നതായിരിക്കും ആഘോഷം.

You must be logged in to post a comment Login