വിവാഹത്തിന് വധൂവരന്‍മാര്‍ എത്തിയത് പൂര്‍ണനഗ്നരായി; ലോകത്തെ ഞെട്ടിച്ച് ഒരു വ്യത്യസ്ത വിവാഹം; ചിത്രങ്ങള്‍

ന്യൂസ്ലാന്റിലെ ക്വീന്‍ലാന്‍ഡില്‍ വച്ചു നടന്ന വിവാഹ ചടങ്ങില്‍ വധുവരന്മാര്‍ എത്തിയത് പരിപൂര്‍ണ്ണ നഗ്‌നരായിട്ട്. ഒരു കുഞ്ഞുമാലയും വെളുത്ത നിറമുള്ള ഷൂവും ഒരു മുഖപടവുമായിരുന്നു മണവാട്ടിയുടെ ദേഹത്തുണ്ടായിരുന്ന അലങ്കാരം. മണവാളനാകട്ടെ വെളുത്ത നിറമുള്ള ചെരിപ്പു മാത്രം. വിവാഹത്തിന് അനുയോജ്യമായ വസ്ത്രം കണ്ടത്തേണ്ടതില്ലെന്നുള്ളതു തങ്ങളുടെ മനസില്‍ നിന്നു ഒരു വലിയ ഭാരം ഇറക്കിവച്ചതിനു തുല്യമായിരുന്നു എന്ന് സൂചിപ്പിക്കാനായിരുന്നു ഈ വ്യത്യസ്ത വിവാഹം.

54 കാരനായ ജെഫ് ആഡംസിന്റെയും 47 കാരിയായ സ്യൂവിന്റെയും വിവാഹമാണ് അന്തര്‍ദേശീയ മാധ്യമങ്ങളില്‍ വാര്‍ത്തയാകുന്നത്. ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിനമായിരിക്കണം വിവാഹദിനം എന്നു ഞാന്‍ ആഗ്രഹിച്ചു സ്യൂ പറയുന്നു. ഇവരുടെ രണ്ടാം വിവാഹമാണിത്, ആദ്യ വിവാഹം ഞാന്‍ ആഗ്രഹിച്ച രീതിയിലായിരുന്നില്ല. ഇന്നു ഞാന്‍ വളരെയതികം സന്തോഷവതിയാണ് എന്നും സ്യു പറഞ്ഞു. എന്റെയും ജെഫിന്റെയും ബന്ധം പോലെ ഊഷ്മളമാണു ഞങ്ങളുടെ വിവാഹവും അത് ഉള്‍ക്കൊള്ളാന്‍ സാധിക്കാത്തവരുണ്ടാകും അവരുടെ അഭിപ്രായം ഞങ്ങള്‍ മുഖവിലയ്ക്ക് എടുക്കുന്നില്ല എന്നും ഇവര്‍ പറയുന്നു. എല്ലാവരും തുല്യരാണെന്ന സന്ദേശമാണു നഗ്‌നത നല്‍കുന്നത്.

നഗ്‌നരാകുമ്പോള്‍ ആളുകള്‍ കുറെ കുടി സ്വതന്ത്രരും തുറന്ന മനസിന് ഉടമകളുമായി മാറുന്നു എന്നും ഇവര്‍ പറയുന്നു. മണവാളനും മണവാട്ടിക്കും പുറമേ കല്യാണത്തിനെത്തിയ ഭൂരിഭാഗം പേരും നഗ്‌നരായിരുന്നു.

You must be logged in to post a comment Login