വിവാഹപൂര്‍വ ലൈംഗിക ബന്ധം ബലാത്സംഗമല്ല; അത് അവിഹിതവും അധാര്‍മികവുമാണെന്ന് കോടതി

സ്ത്രീയും പുരുഷനും ചേര്‍ന്ന് വിവാഹത്തിനു മുന്‍പ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ബലാത്സംഗമല്ലെന്നും, എന്നാല്‍ അത് അവിഹിതവും അധാര്‍മികവുമാണെന്ന് ഡല്‍ഹി കോടതി. വിവാഹ വാഗ്ദാനം നല്‍കി തന്നെ പീഡിപ്പിച്ചെന്ന ഒരു യുവതിയുടെ കേസില്‍ വിധി പറയവെയായിരുന്നു കോടതിയുടെ ഇത്തരത്തിലുള്ള ഒരു നിരീക്ഷണം.

 


വിധിയില്‍ പ്രതിയെ വെറുതെ വിട്ട കോടതി, വിദ്യാഭ്യാസവും ജോലിയുമുള്ള ഒരു യുവതി വിവാഹ വാഗ്ദാനത്തെ തുടര്‍ന്ന് പുരുഷനുമായി ലൈംഗിക ബന്ധം പുലര്‍ത്തുന്നത് അവരുടെ മാത്രം ഉത്തരവാദിത്വമാണെന്ന് വ്യക്തമാക്കി.

ഓണ്‍ലൈന്‍ ചാറ്റിലൂടെ പരിചയത്തിലായ യുവതി വിവാഹ വാഗ്ദാനത്തെ തുടര്‍ന്ന് യുവാവുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നു. യുവതി ഗര്‍ഭിണി ആയതോടെ യുവാവ് വിവാഹവാഗ്ദാനത്തില്‍ നിന്നും പിന്മാറിയെന്നു പറയുന്നു. തത്കാലം അബോര്‍ഷന്‍ ചെയ്യണമെന്നും പിന്നീട് വിവാഹം കഴിക്കാമെന്ന് പറഞ്ഞെങ്കിലും തന്നെ വഞ്ചിക്കുകയായിരുന്നെന്ന് യുവതി കോടതിയില്‍ പറഞ്ഞു.

ഇത്തരം ബന്ധത്തില്‍ ഏര്‍പ്പെടും മുന്‍പ് അത് ശരിയാണോ എന്ന് ആലോചിക്കണം. ലോകത്തിലെ ഒരു മതവും വിവാഹപൂര്‍വ ലൈംഗിക ബന്ധത്തെ അനുകൂലിക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

You must be logged in to post a comment Login