വിവാഹവസ്ത്രമായാല്‍ ഇങ്ങനെ വേണം

ഭംഗിയുള്ള മുത്തുകള്‍ പതിപ്പിച്ച പട്ടുസാരിയുടേയും ഗൗണിന്റേയുമൊക്കെ വില കേട്ടാല്‍ ഞെട്ടും. നമ്മള്‍ ഇങ്ങനെ ലക്ഷക്കണക്കിന്  രൂപ വിവാഹവസ്ത്രത്തിന്  മാത്രം ചിലവിടുമ്പോഴാണ് വ്യത്യസ്തങ്ങളായ ചില പരീക്ഷണങ്ങളുമായി വിദേശവനിതകള്‍ വിവാഹിതരാകുന്നത്.

സിയോ ഫാന്‍ തന്റെ കാമുകി യിന്‍ വിയ്ക്കായി നല്‍കിയ വസ്ത്രം നിറയെ ചുവന്ന റോസാപ്പുക്കള്‍ കൊണ്ട് അലങ്കരിച്ചത് ആയിരുന്നു. ഒന്നും രണ്ടുമല്ല 9999 റോസാപ്പൂക്കള്‍ കൊണ്ടാണ് ആ വസ്ത്രം നിര്‍മ്മിച്ചത്.

ആസ്‌ട്രേലിയക്കാരിയായ സ്‌റീഫന്‍ വാട്ട്‌സണ്‍ തന്റെ വിവാഹവസ്ത്രം നിര്‍മ്മിച്ചത് ബ്രഡ് സ്റ്റിക്കര്‍ ഉപയോഗിച്ചാണ്. ആയിരക്കണക്കിന് ബ്രഡ് സ്റ്റിക്കറുകള്‍ തന്റെ ഗൗണിലാകെ തുന്നിപ്പിടിപ്പിക്കുകയാണ് അവര്‍ ചെയ്തത്.

ഡിറ്റ എനിക്കോവയുടെ വിവാഹ വസ്ത്രമാകട്ടെ പേപ്പര്‍ കൊണ്ട് നിര്‍മ്മിച്ചതായിരുന്നു. ലാത്വിയന്‍ ഫാഷന്‍ ഡിസൈനിംഗ് വിദ്യാര്‍ത്ഥികളാണ് ഇത് നിര്‍മ്മിച്ച് നല്‍കിയത്.

ലുക്കയുടെ വിവാഹവസ്ത്രമാണ് ഏറ്റവും വ്യത്യസ്തം. ഗൗണിന്റെ താഴ്  ഭാഗമാകെ കേക്കുകള്‍ കൊണ്ടാണ് അവര്‍ അലങ്കരിച്ചത്. തീര്‍ന്നിട്ടില്ല, ഇനിയും ചിലരാകട്ടെ പഌസ്റ്റിക് കുപ്പികള്‍കൊണ്ടും അതിന്റെ പ്‌ളാസ്റ്രിക് അടപ്പുകള്‍ ചേര്‍ത്തും വിവാഹവസ്ത്രം നിര്‍മ്മിച്ചു. നിറയെ കുഞ്ഞു ലൈറ്റുകള്‍ വസ്ത്രത്തില്‍ ഘടിപ്പിച്ച് വിവാഹദിനത്തില്‍ തിളങ്ങിയ യുവതികളുമുണ്ട്.

You must be logged in to post a comment Login