വിവാഹ കാര്യങ്ങളില്‍ മുസ്‌ലിം സ്ത്രീകള്‍ നേരിടുന്ന വിവേചനത്തില്‍ സുപ്രീംകോടതി ഇടപെടുന്നു

supreme court
ന്യൂഡല്‍ഹി: വിവാഹത്തിലും വിവാഹമോചനത്തിലും മുസ്‌ലിം സ്ത്രീകള്‍ നേരിടുന്ന വിവേചനത്തില്‍ സുപ്രീംകോടതി ഇടപെടുന്നു. വിഷയത്തില്‍ സ്വമേധയാ കേസെടുത്ത സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനും ദേശീയ നിയമ സേവന അതോറിറ്റിക്കും നോട്ടീസയച്ചു.

കേസില്‍ കക്ഷിചേരാന്‍ മുസ്‌ലിം സംഘടനകള്‍ക്ക് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അനുമതി നല്‍കി. മുസ്‌ലിംകള്‍ക്കിടയിലെ ഏകപക്ഷീയമായ വിവാഹമോചനവും ബഹുഭാര്യാത്വവും സ്ത്രീയുടെ അന്തസ്സിനെ ഹനിക്കുന്നതാണെന്ന് സുപ്രീംകോടതി നേരത്തെ നിരീക്ഷിച്ചിരുന്നു.

ഭരണഘടന ഉറപ്പു നല്‍കുന്ന മൗലികാവകാശങ്ങള്‍ ഇവിടെ ലംഘിക്കപ്പെടുന്നുണ്ടോ എന്ന് ആറാഴ്ചയ്ക്കം അറിയിക്കാനും കോടതി നിര്‍ദേശിച്ചു.

You must be logged in to post a comment Login