വിവാഹ നിശ്ചയ മോതിരം ആരും കാണാതെ പോക്കറ്റില്‍ ഒളിപ്പിച്ച് പ്രിയങ്ക; വീഡിയോ വൈറലാകുന്നു

 

ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും അമേരിക്കന്‍ പോപ് ഗായകന്‍ നിക് ജൊനാസും തമ്മിലുള്ള പ്രണയമാണ് നാളുകളേറെയായി ബി ടൗണില്‍ നിന്നെത്തുന്ന ചൂടേറിയ വാര്‍ത്ത. ഇരുവരും ഒരുമിച്ചുള്ള യാത്രകളും നിക്കിന്റെ കുടുംബത്തെ പ്രിയങ്ക സന്ദര്‍ശിച്ചതും പ്രിയങ്കയുടെ കുടുംബത്തെ നിക് സന്ദര്‍ശിച്ചതുമെല്ലാം ആരാധകര്‍ ആവേശത്തോടെയാണ് വായിച്ചത്.

കഴിഞ്ഞ ദിവസം സിംഗപ്പൂരില്‍ നടന്ന സംഗീത നിശയില്‍ നിക് പാടുമ്പോള്‍ ഡാന്‍സ് കളിക്കുകയും ആര്‍ത്തു വിളിക്കുകയും ചെയ്ത പ്രിയങ്കയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പരിപാടി കഴിഞ്ഞ് തിരിച്ച് ഇന്ത്യയിലെത്തിയ പ്രിയങ്കയെ കാത്ത് എയര്‍പോര്‍ട്ടിലിരുന്ന പാപ്പരാസികള്‍ക്ക് മറ്റൊരു വാര്‍ത്ത കിട്ടിയിരിക്കുകയാണ്. എയര്‍പോര്‍ട്ടില്‍ നിന്നും പുറത്തിറങ്ങുന്ന സമയത്ത് മാധ്യമപ്രവര്‍ത്തകരെ കണ്ട പ്രിയങ്ക തന്റെ കൈയ്യില്‍ കിടന്ന എന്‍ഗേജ്‌മെന്റ് മോതിരം ആരും കാണാതെ പോക്കറ്റില്‍ ഒളിപ്പിച്ചു വച്ചു. എന്തിനാണ് പ്രിയങ്ക ഇങ്ങനെ ചെയ്തത് എന്നാണ് എല്ലാവരും അത്ഭുതപ്പെടുന്നത്. ഇതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

പീപ്പിള്‍ ഡോട് കോമിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് പ്രിയങ്കയുടെ പിറന്നാള്‍ ദിവസം ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞുവെന്നാണ്. ലണ്ടനില്‍ നിക്കിനൊപ്പമായിരുന്നു പ്രിയങ്ക പിറന്നാള്‍ ആഘോഷിച്ചത്. പ്രിയങ്കയ്ക്കായി ന്യൂയോര്‍ക്കിലെ ഒരു ജ്വല്ലറി അടച്ചിട്ട് നിക് മോതിരം വാങ്ങിയെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

ഹോളിവുഡിലെ വളരെ പ്രശസ്തനായ ഗായകനാണ് ഇരുപത്തിയഞ്ചുകാരനായ നിക് ജൊനാസ്. കഴിഞ്ഞ വര്‍ഷം നടന്ന മെറ്റ് ഗാല റെഡ് കാര്‍പെറ്റിലാണ് പ്രിയങ്കയും നിക്കും ആദ്യമായി ഒരുമിച്ച് പ്രത്യക്ഷപ്പെട്ടത്. പിന്നീട് പല വേദികളിലും ഇരുവരേയും ഒന്നിച്ചു കണ്ടു തുടങ്ങിയതോടെയാണ് പ്രിയങ്കയും നിക്കും പ്രണയത്തിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചു തുടങ്ങിയത്.

You must be logged in to post a comment Login