വിശ്രമം അവസാനിപ്പിച്ച് ബെന്നി ബെഹന്നാന്‍ വീണ്ടും പ്രചാരണ തിരക്കിലേക്ക്


ചാലക്കുടി: ഹൃദയാഘാതത്തെ തുടർന്നുള്ള വിശ്രമത്തിന് ശേഷം ചാലക്കുടി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ബെന്നി ബെഹ്നാൻ ഇന്ന് വീണ്ടും പ്രചാരണത്തിനിറങ്ങും. പുത്തൻകുരിശിൽ വൈകീട്ട് നടക്കുന്ന വാഹനറാലിയിൽ പങ്കെടുത്താണ് സ്ഥാനാർത്ഥിയുടെ മടങ്ങിവരവ്. എകെ ആന്റണിയും ബെന്നി ബെഹ്നാനൊപ്പം ഉണ്ടാകും.

ആരോഗ്യനിലയിൽ പുരോഗതിയുണ്ടായതിനെ തുടർന്ന് ചൊവ്വാഴ്ചയാണ് കാക്കനാട്ടെ ആശുപത്രിയിൽ നിന്ന് ബെന്നി ബെഹ്നാൻ തൃക്കാക്കരയിലെ വീട്ടിൽ മടങ്ങിയെത്തിയത്. ഈ മാസം അഞ്ചാം തീയതി നടത്തിയ ആൻജിയോ പ്ലാസ്റ്റിക്കിക്ക് ശേഷം പത്ത് ദിവസത്തെ ഇടവേളയ്ക്കൊടുവിലാണ് പ്രചാരണരംഗത്തേക്ക് മടങ്ങി വരുന്നത്. സ്ഥാനാർത്ഥിയുടെ അസാന്നിധ്യത്തിൽ മണ്ഡലത്തിലെ യുവഎംഎൽഎമാർ യുഡിഎഫിന്‍റെ പ്രചാരണം ഏറ്റെടുത്തിരുന്നു.

You must be logged in to post a comment Login