വിശ്വസുന്ദരിപ്പട്ടത്തിൻ്റെ 25 വർഷങ്ങൾ ആഘോഷിച്ച് സുസ്മിത സെൻ

 

ഇന്ത്യയിൽ നിന്ന് ആദ്യമായി ഒരാൾ വിശ്വസുന്ദരി കീരീടം നേടുന്നത് 1994ലാണ്. വെറും പതിനെട്ട് വയസ് മാത്രം പ്രായമുള്ള സുസ്മിത സെൻ ആയിരുന്നു ഇന്ത്യയുടെ അഭിമാനമായി ലോകത്തിൻ്റെ നെറുകയിൽ നിന്നത്. സാധാരാണ കുടുംബത്തിൽ നിന്ന് വന്ന സുസ്മിതയുടെ വിജയം ലോകത്തിന് പ്രചോദനം നൽകുന്നു. നിരവധി ആരാധകരാണ് സോഷ്യൽ മീഡിയയിൽ താരത്തിന് ആശംസകൾ നേർന്നത്.

ഡിസൈനറുടെ ചിലവുകൂടി താങ്ങാൻ കഴിയില്ലെന്ന് തോന്നിയ സുസ്മിതയുടെ അമ്മ നാട്ടിൽ നിന്ന് തന്നെ തുന്നൽക്കാരെ കണ്ടുപിടിച്ച് കർട്ടൻ വെട്ടി ഗൗൺ തുന്നിയാണ് സുസ്മിതയെ ഫൈനൽ മത്സരത്തിന് അയച്ചത്.

പിന്നീട് ഒരുപിടി സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരം 42മത്തെ വയസിലും ഫിറ്റ്നസിൻ്റെ കാര്യത്തിൽ വിട്ടുവീഴ്ചക്ക് തയ്യാറാല്ല.

23 വർഷം മുമ്പ് മനിലയിൽ വച്ചു നടന്ന മിസ് യൂണിവേഴ്സ് മത്സരത്തിലാണ് സുസ്മിത വിജയപ്പട്ടം കരസ്ഥമാക്കിയത്.

1996ൽ ദസ്തക് എന്ന ചിത്രത്തിലൂടെയായിരുന്നു ബോളിവുഡിലെ തു‌ടക്കം.കുട്ടികളെ ഏറെ ഇഷ്ടപ്പെട്ട സുസ്മിത രണ്ടു പെൺമക്കളെ ദത്തെടുക്കുകയായിരുന്നു.

റെനീ , അലീസാ പേരിട്ട മക്കള്‍ക്ക് ഇപ്പോൾ പതിനാറും എട്ടും പ്രായമായി. സുസ്മിത സെന്നും യുവമോഡൽ റൊഹ‌്മാൻ ഷ്വാളുവും വിവാഹിതരാകുമെന്നാണ് പുതിയ റിപ്പോ‍ർട്ടുകൾ പറയുന്നത്

You must be logged in to post a comment Login