വിശ്വാസികളെ ഒപ്പം നിർത്തിയാലെ മുന്നോട്ട് പോകാൻ സാധിക്കൂ: എം.വി ഗോവിന്ദൻ

 

പാലക്കാട്: സിപിഎം ഒരിക്കലും വിശ്വാസികൾക്കെതിരായ സമരമോ യുദ്ധപ്രഖ്യാപനമോ ഉദ്ദേശിക്കുന്നില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എം.വി ഗോവിന്ദൻ. വിശ്വാസികളെ ഒപ്പം നിർത്താൻ പാർട്ടി ശ്രമിക്കണം. വിശ്വാസികൾ ഒപ്പമില്ലാതെ പാർട്ടിക്ക് വർഗസമരം സാധ്യമല്ലെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.

സിപിഎമ്മിന് വിശ്വാസികളെയും മതത്തെയും നശിപ്പിക്കുക എന്നൊരു അജണ്ട ഇല്ല. വിശ്വാസി സമൂഹത്തെ അങ്ങനെ തന്നെ കാണണം. അവർ വലിയ ഒരു സമൂഹമെന്നെനും എം.വി ഗോവിന്ദൻ പറഞ്ഞു. സിപിഎം വിശ്വാസ സമൂഹത്തെ ഒപ്പം നിർത്തുന്നതിനെ കുറിച്ച് ആലോചിക്കണമെന്നും എം.വി ഗോവിന്ദൻ കൂട്ടിച്ചേർത്തു. തിരിച്ചടികളെ കുറിച്ച് പഠിച്ച് തെറ്റുതിരുത്തിയാൽ മാത്രമേ പാർട്ടിക്ക് മുന്നൂറ് പോകാൻ കഴിയൂ. ശബരിമല വിഷയത്തഗിൽ സുപ്രീം കോടതി വിധി നടപ്പാക്കാൻ ശ്രമിച്ചു. എന്നാൽ, ആർഎസ്എസ് ശബരിമല പിടിച്ചെടുക്കാൻ ശ്രമിച്ചെന്നും അത് സർക്കാർ പ്രതിരോധിച്ചെന്നും എം.വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

You must be logged in to post a comment Login