വിശ്വാസികള്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷത്തില്‍

ഇസ്ലാം മത വിശ്വാസികള്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു. വ്രതപുണ്യത്തില്‍ ശുദ്ധീകരിച്ചെടുത്ത മനസ്സും ശരീരവും കൊണ്ടാണ് ഓരോ വിശ്വാസിയും പെരുന്നാള്‍ നമസ്കാരത്തിനായി കാത്തിരിക്കുന്നത്.അന്ന പാനീയങ്ങള്‍ വെടിഞ്ഞും , ഖുറാന്‍ പാരായണം ചെയ്തും , തെറാബി നിസ്കരിച്ചും , പരമകാരുണികനോട് അടുത്ത് നിന്ന റമദാന്‍ മാസം . കഠിനചര്യകളുടെ 30 നോമ്പും പൂര്‍ത്തിയാക്കിയാണ് ഇത്തവണ വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത് . ഇന്നലെ രാത്രിമുതല്‍ തന്നെ പള്ളികളില്‍ തക്ബീര്‍ വിളികള്‍ മുഴങ്ങിയിരുന്നു.

അവസാന നോമ്പ് തുറയും ആവേശമാക്കിയാണ് ശവ്വാല്‍ പ്രഭാതത്തിനായി വിശ്വാസികള്‍ ഒരുങ്ങിയത്. ഇനി പുതുവസ്ത്രങ്ങളണിഞ്ഞ് പെരുന്നാള്‍ നമസ്കാരത്തിനുള്ള സമം. രാവിലെ 7.30 മുതല്‍ പള്ളികളില്‍ പ്രാര്‍ത്ഥനകളും വലിയ മൈതാനങ്ങളില്‍ ഈദ് ഗാഹുകളും നടക്കും .പ്രധാന ഈദ് ഗാഹുകളില്ലെല്ലാം സ്ത്രീകള്‍ക്ക് നമസ്കാരത്തിനായി പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട് . മഴ ഉള്ളതിനാല്‍ വടക്കന്‍ കേരളത്തില്‍ പല സ്ഥലങ്ങളിലും ഈദ് ഗാഹ്കള്‍ മാറ്റിവച്ചിട്ടുണ്ട്. ഭക്ഷണം കഴിഞ്ഞാല്‍ ബന്ധുവീടുകള്‍ സന്ദര്‍ശിക്കുകയാണ് പെരുന്നാള്‍ ദിവസത്തെ പ്രധാന ചടങ്ങുകളിലൊന്ന്

You must be logged in to post a comment Login