‘വിഷയത്തിൽ വൈകാരിക പ്രതികരണം മാത്രം’; ഷെയ്ൻ നിഗമിനു പിന്തുണയുമായി ഡെലിഗേറ്റുകൾ

നിർമ്മാതാവ് ജോബി ജോർജുമായുള്ള പ്രശ്‌നങ്ങളിൽ നടൻ ഷെയ്ൻ നിഗമിനെ പിന്തുണച്ച് ഡെലിഗേറ്റുകൾ. കൈരളി, നിള, ശ്രീ തിയറ്റർ സമുച്ചയങ്ങളുടെ പടിക്കെട്ടിലാണ് ഷെയ്ൻ പിന്തുണയർപ്പിച്ച് ഡെലിഗേറ്റുകൾ ഒത്തുകൂടിയത്. ‘സപ്പോർട്ട് ഷെയ്ൻ നിഗം’ എന്നെഴുതിയ ബാനറുകൾ പിടിച്ചു കൊണ്ടായിരുന്നു ഇവരുടെ പിന്തുണ.

വിഷയത്തിൽ നിർമ്മാതാവിന് പണം നഷ്ടപ്പെട്ടു എന്നത് വസ്തുതയാണെങ്കിലും വൈകാരികമായ പ്രതികരണമാണ് ഈ വിഷയത്തിൽ ഉള്ളതെന്ന് ഡെലിഗേറ്റുകൾ വ്യക്തമാക്കി. വിവിധ ജില്ലകളിൽ നിന്ന് വാട്‌സപ്പ് കൂട്ടായ്മയിലൂടെ ഒത്തുചേർന്ന ഇവർ, സിനിമ ഒരു കലയാണെന്നും കലക്ക് അതിനനുയോജ്യമായ മാനസികാവസ്ഥ ഉണ്ടാവണമെന്നും അഭിപ്രായപ്പെട്ടു.

മുടി വെട്ടി മാത്രമാണ് ഷെയ്ൻ പ്രതികരിച്ചത്. അത് വളരെ പക്വമായിരുന്നു. മറ്റുള്ളവർ ഷെയിനിന്റെ അമ്മയെ വരെ ചീത്ത വിളിച്ചു. ഷെയ്ൻ അങ്ങനെയൊന്നും ചെയ്തില്ല. കമ്മിറ്റ്മന്റ് ഉള്ളതുകൊണ്ടാണ് സിനിമ തീർക്കാമെന്ന് ഷെയ്ൻ പറഞ്ഞത്. ഷെയ്ൻ 2324 വയസ്സുള്ള ഒരു പയ്യനാണ്. അത് മനസ്സിലാക്കണമെന്നും ഡെലിഗേറ്റുകൾ പറഞ്ഞു.

You must be logged in to post a comment Login