വിസിമാരുടെ യോഗം വിളിച്ചതില്‍ തെറ്റില്ല;ഗവര്‍ണര്‍ക്ക് പിന്തുണയുമായി വിഎസ്

തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരേ കോണ്‍ഗ്രസും ചില സിപിഎം നേതാക്കളും രംഗത്ത് വന്നതിന് പിന്നാലെ ഗവര്‍ണറെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ രംഗത്ത്. ഗവര്‍ണര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുടെ യോഗം വിളിച്ചതില്‍ തെറ്റില്ലെന്ന് വി.എസ് പറഞ്ഞു. സര്‍ക്കാര്‍ തന്നെ ഗവര്‍ണറെ കുറ്റപ്പെടുത്തുന്നത് ശരിയല്ല. കേരളത്തിലെ സര്‍വകലാശാലകള്‍ കുട്ടിച്ചോറാക്കിയത് യുഡിഎഫ് സര്‍ക്കാരാണെന്നും വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു.

You must be logged in to post a comment Login