വിസ്മയിപ്പിക്കും തേജസ്വിനി റിവര്‍ റാഫ്റ്റിംഗ്

sa

കേരളത്തിലെ ഒരേയൊരു റാഫ്റ്റിംഗ് കേന്ദ്രമായ (ഗൈഡ് പറഞ്ഞതനുസരിച്ച് നിലവില്‍ ഇവിടെ മാത്രമേ ഉള്ളു, ഭൂതത്താന്‌കെട്ട് അടക്കമുള്ള സ്ഥലങ്ങളില്‍ ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ നടക്കാറില്ല എന്നാണ് അറിവ്),നമ്മുടെ മുറ്റത്ത് ഇങ്ങനെ ഒരു ‘മുല്ല’ ഉണ്ടാകുമ്പോള്‍ ഈ ഒരു ‘മണം’ തേടി ഹിമാചല്‍ വരെ പോകേണ്ടതില്ലല്ലോ..
കര്‍ണാടക കൂര്ഗ് കാടുകളിലെ ബ്രഹ്മഗിരി മലമുകളില്‍ നിന്ന് ഉത്ഭവിച്ച് കണ്ണൂര്‍ കാസര്‌ഗോഡ് ജില്ലകളിലൂടെ കടന്നു പോയി കാസര്‌ഗോടഡ് ജില്ലയിലെ നിലേശ്വരത്ത് നിന്ന് അറബിക്കടലുമായി ഇഴചേരുന്ന പുഴയാണ് തേജസ്വിനി. കാര്യങ്കോട് പുഴ എന്നും വിളിക്കപ്പെടുന്നു. 64 കി.മി. നീളത്തില്‍ കുത്തിയൊഴുകുന്ന തേജസ്വിനിയില്‍ 20 കി.മി. ആണ് റാഫ്റ്റിംഗിന് അനുയോജ്യമായത്. അതില്‍ തന്നെ തേജസ്വിനി അപ്പര്‍ റാഫ്റ്റിംഗ്,ലോവര്‍ റാഫ്റ്റിംഗ് എന്നിങ്ങനെ രണ്ടു റാഫ്റ്റിംഗ് ആണ് . എക്‌സ്ട്രിമ അഡ്‌വെഞ്ചര്‍ എന്ന കമ്പനിയുടെ കീഴില്‍ വളരെ സേഫ് ആയാണിത് നടത്തപ്പെടുന്നത്.

You must be logged in to post a comment Login