വി.എം സൂധിരന്‍ നയിക്കുന്ന ജനരക്ഷാ യാത്ര ഇന്ന് പിറവത്ത്

sudheeran-talk-
പിറവം: കെ.പി.സി.സി. പ്രസിഡന്റ് വി.എം സൂധിരന്‍ നയിക്കുന്ന ജനരക്ഷാ യാത്ര ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് പിറവത്ത് എത്തിച്ചേരും. യാത്രയ്ക്ക് ഉജ്ജ്വല വരവേല്‍പ്പ് നല്‍കുവാനുളള ഒരുക്കത്തിലാണ് കോണ്‍ഗ്രസ് നിയോജകമണ്ഡലം കമ്മറ്റി. വൈകിട്ട് വിവിധ മണ്ഡലങ്ങളില്‍ നിന്നും വരുന്ന പ്രവര്‍ത്തകര്‍ രണ്ട് ബ്ലോക്ക് കമ്മറ്റിയുടെ നേത്യത്വത്തില്‍ പ്രകടനമായി സമ്മേളന നഗരിയില്‍ എത്തിചേരും.

പിറവം ബ്ലോക്ക് കമ്മറ്റിയുടെ കീഴിലുളള കുത്താട്ടുകുളം, ഇലഞ്ഞി, തിരുമാറാടി,പാമ്പാക്കുട, രാമമംഗലം, പിറവം എന്നി മണ്ഡലം കമ്മറ്റികളില്‍ നിന്നുളള പ്രവര്‍ത്തകര്‍ പിറവം ഐ.ബി ജംഗ്ഷനില്‍ നിന്നും, മുളന്തുരുത്തി ബ്ലോക്ക് കമ്മറ്റിയുടെ കീഴിലുളള തിരുവാങ്കുളം, ചോററാനിക്കര, മുളന്തുരുത്തി, ആമ്പല്ലൂര്‍, ഇടയ്ക്കാട്ട്‌വയല്‍, മണീട് എന്നിവിടങ്ങളിലുളള പ്രവര്‍ത്തകര്‍ പിറവം കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാന്റിന് സമീപത്ത് നിന്നും പ്രകടനമായി കരവട്ടെ കുരിശിങ്കല്‍ വഴി സമ്മേളന നഗരിയായ പളളികവലയില്‍ എത്തിച്ചേരും.

You must be logged in to post a comment Login