വി.എസിന്റെ നിലപാട് ഇടതുപക്ഷത്തിന് കരുത്തു പകരും: പന്ന്യന്‍

 തിരുവനന്തപുരം:ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് സംബന്ധിച്ചു വി.എസ്. അച്യുതാനന്ദന്റെ നിലപാട് ഇടതുപക്ഷത്തിനു കരുത്തു പകരുമെന്നു സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.കേരളത്തില്‍ ഇടതു മുന്നണിയുടെ നായകനായ വിഎസ്്് ആ ചുമതല  നിര്‍വഹിച്ചു വരികയാണെന്നും പന്ന്യന്‍ കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരത്തെ സിപിഐ സ്ഥാനാര്‍ഥി   ഡോ. ബെന്നറ്റ് ഏബ്രഹാമിന്റേതു പെയ്ഡ് സീറ്റാണെന്നു പ്രസിഡന്റ് വി.എംസുധീരന്‍ നടത്തിയ പ്രസ്താവന അദ്ദേഹത്തിന്റെ കുഴപ്പം കൊണ്ടല്ല, അദ്ദേഹം ഇരിക്കുന്ന കസേരയുടെ കുഴപ്പം കൊണ്ടാണെന്നും പന്ന്യന്‍ പറഞ്ഞു.

You must be logged in to post a comment Login