വി.എസ് സ്വന്തം വീട് നന്നാക്കിയിട്ട് നാട് നന്നാക്കട്ടെ: ലീഗിന് മതേതര സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ വിഎസിന് യോഗ്യതയില്ല; കുഞ്ഞാലിക്കുട്ടി

വി.എസ് സ്വന്തം വീട് നന്നാക്കിയിട്ട് നാട് നന്നാക്കട്ടേയെന്ന് വി.എസിന് കുഞ്ഞാലിക്കുട്ടിയുടെ മറുപടി. ലീഗിന് മതേതര സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ വിഎസിന് യോഗ്യതയില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.ഇപ്പോള്‍ തനിക്കെതിരെയുള്ള കേസ് തള്ളട്ടെ അതിനു ശേഷം വി.എസ്സിനെതിരെയുള്ള നിയമനടപടിയെക്കുറിച്ച് ആലോചിക്കുന്നുണ്ട്.

വി.എസ് ഇപ്പോള്‍ മകനെ ശത്രു സംഹാര പൂജ നടത്താന്‍ എല്‍പ്പിച്ചിട്ടുണ്ട്. അതില്‍ എന്റെ പേരും ഉണ്ടാകുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. സ്വന്തം പാര്‍ട്ടിയിലെ ആളുകളുടെ പേരുകള്‍ ഈ ലിസ്റ്റില്‍ ഉണ്ടാകുമോ എന്ന് അറിയില്ല. ആളുകളെ വേട്ടയാടുന്നതില്‍ ആനന്ദം കണ്ടെത്തുന്നയാളാണ് വി.എസ്.

ക്രിമിനലുകള്‍ പറഞ്ഞു കൊടുക്കുന്ന കേട്ടാണ് വി.എസ് പറയുന്നത്. മലപ്പുറത്ത് പത്ത് കുട്ടികള്‍ പാസായപ്പോള്‍ വി.എസ് പറഞ്ഞതെന്താണെന്ന് എല്ലാവര്‍ക്കുമറിയാം. വി.എസ് ഇതുപോലെ രണ്ടെണ്ണം പറഞ്ഞുകിട്ടിയാല്‍ ലീഗിന്റെ പ്രശ്‌നം തീരുമെന്നും. ലീഗ് ഒറ്റക്കെട്ടായി മുന്നോട്ടുപോകാന്‍ ഇതൊരു മരുന്നായി മാരുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

You must be logged in to post a comment Login