വീട്ടില്‍ അതിക്രമിച്ചു കയറി പിയാനോ വായിച്ച കരടിയുടെ ദൃശ്യങ്ങള്‍ കൗതുകമാകുന്നു (വീഡിയോ)

വീട്ടില്‍ അതിക്രമിച്ചു കയറി പീയാനോ വായിച്ച കരടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയില്‍ ചര്‍ച്ചയാകുന്നത്. അമേരിക്കയിലെ കൊളറാഡോയിലെ ഒരു വീട്ടിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. വീടടച്ചു പുറത്തുപോയ വീട്ടുകാര്‍ തിരികെയെത്തിയപ്പോഴേക്കും ഭക്ഷണം തേടിയെത്തിയ കരടി വീട് മറിച്ചിട്ടുവെന്ന് മാത്രമല്ല വീട്ടിലെ പീയാനോയില്‍ പോലും ഒരു കൈ പരീക്ഷിച്ചിരുന്നു.

പുറത്തുപോയി വീട്ടുകാര്‍ തിരിച്ചെത്തിയപ്പോഴാണ് വീട്ടില്‍ കള്ളന്‍ കയറിയതു പോലെ എല്ലാം വലിച്ചുവാരിയിട്ടിരിക്കുന്നത് കണ്ടത്. ഉടന്‍തന്നെ പൊലീസിനെ വിവരമറിയിച്ച് സെക്യൂരിറ്റി ക്യാമറ പരിശോധിച്ചപ്പോഴാണ് വീട്ടില്‍ കയറിത് കള്ളനല്ല കരടിയാണെന്നു തിരിച്ചറിഞ്ഞത്. തുറന്നുകിടന്ന അടുക്കളയിലെ ജനലിലൂടെയാണ് കരടി അകത്തുകടന്നത്. ഏതായാലും വീട്ടുകാര്‍ തിരിച്ചെത്തും മുന്‍പ് കരടി സ്ഥലം വിട്ടതിനാല്‍ അപകടമൊന്നും സംഭവിച്ചില്ല.

അടുക്കളയില്‍ പരതി കയ്യില്‍ കിട്ടിയ പച്ചക്കറിയും ഫ്രിഡ്ജ് തുറന്നു മുട്ട പൊട്ടിച്ച് കഴിച്ച ശേഷമാണ് കരടി സ്വീകരണ മുറിയിലേക്കെത്തിത്. ഇവിടെ മേശയും കസേരയും മറിച്ചിട്ട ശേഷമാണ് പീയാനോയിലേക്ക് കരടിയുടെ ശ്രദ്ധ തിരിഞ്ഞത്. തുടര്‍ന്നാണ് കയ്യും കാലും ഉപയോഗിച്ച് പീയാനോയില്‍ തന്റേതായ ചില അഭ്യാസങ്ങള്‍ കരടി പരീക്ഷിച്ചത്.

അതേസമയം ഈ വാര്‍ത്ത ചര്‍ച്ചയായതോടെ കരടിയെ ചിലര്‍ പരിഹസിച്ചും രംഗത്തെത്തി. ലോകത്ത് ആദ്യമായി പിയാനോ വായിച്ച കരടിയെന്ന് അവകാശപ്പെടേണ്ട എന്നായിരുന്നു ഒരാളുടെ അഭിപ്രായം. എന്നിട്ട് ഒരു കരടി പീയാനോ വായിക്കുന്ന ദൃശ്യവും ഇതോടൊപ്പം പങ്കുവച്ചു . ജംഗിള്‍ ബുക്ക് കാര്‍ട്ടൂണിലെ ബാലു ആയിരുന്നു ആ കരടി.

You must be logged in to post a comment Login