വീട്ടുമുറ്റത്തൊരു കിണര്‍

  • ടി.കെ. പുഷ്‌കരന്‍

നമ്മുടെ ഗ്രാമജീവിതത്തിന്റെ ഭാഗമായിരുന്നുകിണറുകള്‍. വീട്ടു കിണര്‍, നാട്ടു കിണര്‍, വാല്‍ കിണര്‍, അമ്പല കിണര്‍, അടുക്കള കിണറുകള്‍. മണി കിണര്‍ എന്നിങ്ങനെ കിണറുകള്‍ പലവിധമുണ്ട്. പാെക്കെ ഒരു ദേശത്ത് ഒരു കിണര്‍ മാത്രമാണുണ്ടാകുക. ഇതില്‍ മൂന്നോ നാലോ തുടി(കപ്പി)യിട്ട് വെച്ചിരിക്കും. കുട്ടികളോ സ്ത്രീകളോ മുത്തശ്ശിമാരോ മണ്‍കുടവുമായി കിണറിന്റെ പരിസരത്തുാകും.ഇവിടെ അലക്കും കുളിയും പിള്ളേരുടെ കളികളും പായാരവുമായി സ്ത്രീത്വത്തിന്റെ വല്ലാത്ത ഒരു കൂട്ടായ്മ നടന്നിരുന്നു. മാമാങ്കം കൊാടിയിരുന്ന തിരുനാവായില്‍ മണികിണറുണ്ട്, യുദ്ധത്തില്‍ തോറ്റുപോയ ചാവേറുകളെ തള്ളിയിട്ട് ആനയെകൊണ്ട്, ചവുട്ടിത്താഴ്ത്തിയിരുന്നവത്രെ ഇവിടെ. മുത്താശ്ശാരിമാരാണ് മീനം രാശിയില്‍ ഈശാന കോണിലായി കിണറിന്റെ സ്ഥാനം നോക്കി കുറ്റിയടിക്കുക. പിന്നീട് താംബൂലം വെച്ച് ഉടച്ച തേങ്ങാമുറിയില്‍ തുളസിയിലയിട്ട് കിണറിന്റെഫലം പറയും.

വെള്ളിലം നീര്‍മരുത്, ഞാവല്‍, കടമ്പ് എന്നീ വൃക്ഷങ്ങള്‍ ജലസാന്നിദ്ധ്യം ഉറപ്പ് വരുത്തുന്നു. മനുഷ്യാലയ ചന്ദ്രീക,മയംമതം, മനുഷ്യാലയ ദര്‍പ്പണം, ശില്പരത്‌നം, വിശ്വകര്‍മ്മീയം, വാസ്തുലക്ഷണം, തന്ത്രസമുച്ചയം,വരാഹമിഹിരന്റെ കൂപശാസ്ത്രം തുടങ്ങി ഒട്ടേറെ വാസ്തുവിജ്ഞാനീയ ഗ്രന്ഥങ്ങളില്‍ ഗൃഹനിര്‍മ്മിതിയില്‍ കിണറുകള്‍ ഒഴിച്ചുകൂടാനാവാത്തതാണ് എന്ന് പറയുന്നു. ഒരു വളപ്പില്‍ പശുവിനെ മേയാന്‍ വിടുക. പശു പതിവായി കിടന്നു വിശ്രമിക്കുന്ന സ്ഥലം നിരീക്ഷിക്കുക, മണ്ണിന്റെ നിറം, ഗന്ധം, ദൂതലക്ഷണം, നിമിത്ത ലക്ഷണം എന്നിവ നോക്കി ജലസാന്നിദ്ധ്യം തിരിച്ചറിയാനുള്ള നാടന്‍ തത്വചിന്ത ഊകാര്‍ഗ്ഗളം എന്ന ഗ്രന്ഥം പങ്ക് വെയ്ക്കുന്നു. പതിനൊന്നുകാല്‍, പന്ത്ര് കാല്‍ എന്നിങ്ങനെ പാമ്പിരികളുടെ എണ്ണം നോക്കിയാണ് കിണറിന്റെ ആഴം നിര്‍ണ്ണയിക്കുക. ഏഴ് കോല്‍വട്ടം, 9 കോല്‍ വട്ടം എന്നിങ്ങനെയാണ് കിണര്‍വട്ടത്തിന്റെ ചുറ്റളവ്. കിണര്‍ കുത്തുമ്പോള്‍ കിഴക്കന്‍കരു കാല്‍ ആശ്വാസമായി.ബൃഹത് സംഹിതയിലാണ് മണ്ണിനടിയിലെ ജലപ്രവാഹങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നത്. വെളളം കാല്‍ പണിയാളര്‍ക്കും വീട്ടുകാര്‍ക്കും ആശ്വാസമായി ആദ്യം ക വെള്ളത്തില്‍ വാനകം ഉാക്കി അത്യുല്‍സാഹത്തോടെയാണ് വിതരണം ചെയ്യുക. നല്ല സൂര്യ പ്രകാശം കിണറില്‍ വീഴണം. ഇടയ്ക്കിടെ പാളകൊ് കോരിത്തുടിക്കണം. നല്ല വായുപ്രവാഹത്തിനും ശുദ്ധീകരണത്തിനുമാണിത്. വാക്കല്ല് കെട്ടി തുടിയിട്ട് കരിയില വീഴാതിരിക്കാന്‍ ഒരു വലകൂടി ഇട്ടാല്‍ ഐശ്വര്യമായി.

നെല്ലിപ്പടിയിട്ട കിണര്‍ കിണറിന്റെ ഏറ്റവും അടിത്തട്ടില്‍ സ്ഥാപിക്കുന്ന മരത്തിന്റെ വളയമാണ് നെല്ലിപ്പടി. ഇതിനായി നെല്ലിത്തടി ദിവസങ്ങളോളം വെള്ളത്തില്‍ മുക്കിവച്ച് കറകളയുന്ന പന്ത്ര് ഇഞ്ച് കനം വരെയാകാം. നെല്ലിമരം കിണര്‍ വെളളത്തിന് തണുപ്പും ഔഷധഗുണവും നല്കുന്നു. ഇടിയുന്ന കിണറാണെങ്കില്‍ നെല്ലിപ്പടിയുടെ മുകളില്‍ വെട്ടുകല്ല് വച്ച് എട്ട് വിരല്‍ വീതിയിലും നാല് വിരല്‍ കനത്തിലും കെട്ടികയറ്റുന്നു. ഇന്ന് നെല്ലിപ്പടി ‘ക്ഷമയുടെ നെല്ലിപ്പടി കാണുക എന്ന വാക്കില്‍ മാത്രമാണുളളത്. കോണ്‍ക്രീറ്റ്, മണ്‍റിംങ്ങുകള്‍ ഉപയോഗിച്ചാണ് ഇന്ന് കിണറിന്റെ അടിത്തട്ട് ബലപ്പെടുത്തുന്നത്. വായുകലര്‍ന്നവെള്ളത്തിനാണ് സ്വാദ്. തിളപ്പിച്ചാല്‍ ചത്തവെള്ളമായി മാറുമെന്ന് പ്രകൃതി ചികിത്സക്കാര്‍ പറയുന്നു. കുഞ്ഞ് ജനിച്ചാല്‍ നീര്‍ തെളിയിക്കുന്നതിനും മൃതിയടഞ്ഞാല്‍ ബലികര്‍മ്മങ്ങളിലും ശുദ്ധജലമാണ് ഉപയോഗിക്കുക. ആവിക്കുളിപോലുള്ള പ്രകൃതി ചികിത്സയിലും വെളളം കൂടിയേ തീരു.

ക്രൈസ്തവരുടെ പള്ളികളിലും (അന്നത വെള്ളം) ഹൈന്ദവ ക്ഷേത്രങ്ങൡും (പുണ്യാഹം) മുസ്ലീം മോസ്‌കുകളിലും (സംസം വെള്ളം)വെഫം തീര്‍ത്ഥമായാണുപയോഗിക്കുന്നത്. മല്ലിവെളളം, ചുക്കുവെളളം, തുളസിവെളളം,നന്നാറി വെഫം, സംഭാരം, ചുക്കുവെളളം, ജീരകവെള്ളം, ഉലുവവെളളം, രാമച്ച വെള്ളം, അവില്‍ വെള്ളം,പതിമുഖമിട്ട വെള്ളം, പാനകം, തേന്‍വെള്ളം, തരിക്കഞ്ഞി, കുറിന്തോട്ടി വെള്ളം ,സുലൈമാനി എന്നിങ്ങനെയുള്ള എണ്ണമറ്റ നാട്ടുപാനീയങ്ങളില്‍ വെള്ളം നിത്യസാന്നിധ്യമായി നിറയുന്നു. മാമ്പഴം. കരിക്ക്, ചെറുനാരങ്ങ, കൈതച്ചക്ക, മാതളം, തണ്ണിമത്തന്‍, എന്നി ഉപയോഗിച്ചുള്ള ജുസുകള്‍ അതിഥി സല്‍ക്കാരത്തിനു ഒഴിച്ച് കൂടാനാവാത്തതാണ്. ഐസ്‌ക്രീമുകളും കുപ്പിപാനീയങ്ങളും വരുന്നതിന് മുമ്പ് മല്ലിക്കാപ്പി,ജീരകക്കാപ്പി, ചുക്കുകാപ്പി എന്നിങ്ങനെ കാപ്പികള്‍ തന്നെ പല തരത്തില്‍ ഉപയോഗിച്ചിരുന്നു.ജീവന്റെ ആധാരമായ കുടിവെള്ളം കാക്കാന്‍ നമ്മള്‍ തന്നെ മുന്നോട്ട് വരണം. പിത്തളമൊന്തകളില്‍ സംഭാരം (മോരും വെള്ളവും 3:1 അനുപാതത്തില്‍ കലര്‍ത്തി, ഇഞ്ചി, പച്ചമുളക്,വേപ്പില നാരങ്ങയില എന്നിവ ചതച്ചിട്ട ദാഹശമനി) സൗജന്യമായി വിതരണം ചെയ്യുന്ന തണ്ണീര്‍പന്തലുകള്‍ നാടെങ്ങും നിറയട്ടെ. കുഴല്‍ കിണറുകള്‍ മണ്ണിന്റെ അകകാമ്പിലുള്ള ജലത്തിന്റെ വിത്താണ് ഊറ്റുന്നത്.

ഇത് അയല്‍വീട്ടിലും ജലക്ഷാമമുാകും. വയലുകളാണ് നമ്മുടെ റിസര്‍വേയര്‍. വയലുകള്‍ മണ്ണിട്ട് നികത്തിയും നാട്ടുവഴികള്‍ ടാറിട്ട് മിനുക്കിയും ടാക്‌സിസന്റുകളും ബസ്റ്റേഷനുകളും വാഹന ഗാരേജുകളും നിര്‍മ്മിച്ച് വീട് മുറ്റം കൂടി ടൈലിട്ട്പാകിയാല്‍ മഴവെള്ളം എങ്ങിനെയാണ് ഭൂമിയിലേക്ക് ഊര്‍ന്നിറങ്ങുക. മഴകുഴികളാണ് മറുപടി. പെയ്ത്തു വെള്ളം ഹൃദയത്തിലേക്കിറങ്ങട്ടെ. വേനല്‍കാലത്ത് ചളികോരിവൃത്തിയാക്കണം. കോരിവച്ച വെള്ളത്തില്‍ വെള്ളാരം കല്ലിട്ട് വെയ്ക്കണം. പുതുമണ്‍കലങ്ങളില്‍ പകര്‍ന്ന് വച്ച് രാമച്ചം കൂടിയിട്ടാല്‍ നല്ല തണുപ്പ് കിട്ടും. ഒരു കുപ്പിവെള്ളം ഒരു ലിറ്റര്‍ പാലിന്റെ വിലകൊടുത്ത് വാങ്ങുന്ന ഇക്കാലത്ത് നമ്മുടെ ജീവല്‍ജലത്തെ വീെടുക്കാനും വരും തലമുറയിലേക്ക് കാത്ത് സൂക്ഷിക്കാനും ഗ്രാമീണ ഭരണകൂടങ്ങളും നാട്ടുകാരും മുന്നോട്ടുവരണം. വരാന്‍ പോകുന്നത് ജലയുദ്ധങ്ങളാണ്. വെള്ളം നല്ല ഒരു വില്പനചരക്കായി മാറിക്കഴിഞ്ഞു. അതുകൊാണ് ഛത്തീസ്ഗഡിലെ ഭരണകൂടം ശിവനാഥ്/ സിയാനാഥ് നദി കൈലാസ് സോണി എന്ന സമ്പന്നന് വില്‍ക്കാന്‍ തീരുമാനിച്ചത്. വെള്ളം അധികാരം കൊളളാനാവാത്ത നമ്മുടെ പൈതൃകസ്വത്താണ്. പ്രകൃതിയുടെ വരദാനമാണ്. ജനതയുടെ അവകാശമാണ്. ആയത് വീെടടുക്കാന്‍ നമുക്ക് തയ്യാറാകേതുണ്ട്.

 

You must be logged in to post a comment Login