വീഡിയോകള്‍ നിയന്ത്രിക്കാന്‍ പദ്ധതികളുമായി യൂട്യൂബ്

 

കുട്ടികള്‍ക്ക് കാണാന്‍ പറ്റാത്ത തരത്തിലുള്ള വീഡിയോകള്‍ നിയന്ത്രിക്കാന്‍ പദ്ധതികള്‍ സ്വീകരിച്ച് യൂട്യൂബ്. ഇതിനായി പ്രത്യേക മാനദണ്ഡങ്ങള്‍ എടുക്കുകയാണ് യൂട്യൂബ്. മുതിര്‍ന്നവര്‍ക്ക് മാത്രം കാണാവുന്ന വീഡിയോകള്‍ കുട്ടികളില്‍ എത്തുന്നത് തടയുന്നതിന്റെ ഭാഗമായി ഏതാണ്ട് 50 യൂസര്‍ ചാനലുകള്‍ കഴിഞ്ഞ ആഴ്ച യൂട്യൂബ് പൂട്ടി. കൂടാതെ 35 ലക്ഷം വീഡിയോകളില്‍ നിന്നും പരസ്യങ്ങള്‍ യൂട്യൂബ് പിന്‍വലിച്ചു.

ഇത് സംബന്ധിച്ച് യൂട്യൂബ് വൈസ് പ്രസിഡന്റ് ജോഹന്നാ റൈറ്റ് തന്റെ ബ്ലോഗ് പോസ്റ്റിലൂടെ അറിയിച്ചു. ആര്‍ക്കും ഉപയോഗിക്കാവുന്ന, വീഡിയോകള്‍ സെര്‍ച്ച് ചെയ്യാവുന്ന ഒരു സംവിധാനമാണ് യൂട്യൂബ്. അതിനാല്‍ തന്നെ മാതപിതാക്കളും, പരസ്യദാതക്കളും, നിയമപാലകരും എല്ലാം ഒത്തുച്ചേര്‍ന്നാല്‍ മാത്രമെ ഇത്തരത്തിലുള്ളവ മറിക്കടക്കാന്‍ കഴിയുകയുള്ളൂ. യൂട്യൂബിന്റെ ആയിരക്കണക്കിന് ജീവനക്കാര്‍ വീഡിയോകളുടെ നിര്‍ബന്ധനകള്‍ പാലിക്കാനും, അല്ലാത്തവയെ നിയന്ത്രിക്കാനും ദിവസവും രാത്രി ജോലി ചെയ്യുന്നുണ്ട് ബ്ലോഗ് പോസ്റ്റ് പറയുന്നു.

You must be logged in to post a comment Login