വീണ്ടും അപകടകരമായ ബൗണ്‍സറുമായി ആര്‍ച്ചര്‍; ഇത്തവണ സ്മിത്തിന് പകരമെത്തിയ ലബുഷാഗ്നെ

വീണ്ടും അപകടകരമായ ബൗണ്‍സറുമായി ആര്‍ച്ചര്‍; ഇത്തവണ സ്മിത്തിന് പകരമെത്തിയ ലബുഷാഗ്നെ
ലണ്ടന്‍: ആഷസില്‍ വീണ്ടും അപകടം വിതയ്ക്കുന്ന ബൗണ്‍സറുമായി ഇംഗ്ലണ്ട് പേസര്‍ ജോഫ്ര ആര്‍ച്ചര്‍. ആദ്യ ഇന്നിങ്‌സില്‍ ആര്‍ച്ചറിന്റെ ബൗണ്‍സറേറ്റ് പരിക്കേറ്റ സ്റ്റീവ് സ്മിത്തിന്റെ പകരക്കാരനായി ഇറങ്ങിയ മര്‍നസ് ലബുഷാഗ്നെയെയാണ് ആര്‍ച്ചര്‍ ഇത്തവണ അപകടത്തില്‍പ്പെടുത്തിയത്. ലബുഷാഗ്നെയുടെ ഹെല്‍മറ്റിലാണ് ആര്‍ച്ചറിന്റെ പന്ത് കൊണ്ടത്.

ബൗണ്‍സറേറ്റ താരം നിലത്ത് വീണത് കളത്തില്‍ ആശങ്കപടര്‍ത്തിയിരുന്നു. എന്നാല്‍ ഉടന്‍ തന്നെ താരം എഴുന്നേല്‍ക്കുകയും ചെയ്തു. നേരിട്ട രണ്ടാംപന്തിലായിരുന്നു ലബുഷാഗ്നെയ്ക്ക് നേരെ അപകടകരമായ പന്തെത്തിയത്. നേരത്തെ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ചരിത്ര നിമിഷങ്ങളിലൊന്നായിരുന്നു സ്മിത്തിന് പകരക്കാരനായി ലബുഷാഗ്നെ കളത്തില്‍ ഇറങ്ങിയത്.

കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ട് പ്രകാരം പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുന്ന ആദ്യ താരമാണ് മര്‍നസ് ലബുഷാഗ്നെ. നേരത്തെ മത്സരത്തിനിടെ പരിക്കേറ്റ സ്മിത്ത് പവലിയനിലേക്ക് മടങ്ങിയിരുന്നെങ്കിലും വീണ്ടും ബാറ്റുചെയ്യാനെത്തിയിരുന്നു. എന്നാല്‍ ഇന്ന് തവേദനയനുഭവപ്പെട്ടതോടെയാണ് ഓസീസ് കണ്‍കഷന്‍ സബ്‌സ്റ്റിറ്റിയൂട്ടിന് തയ്യാറായത്. ഇതുവരെ ക്രിക്കറ്റിലുണ്ടായിരുന്ന പകരക്കാരനില്‍ നിന്ന് വ്യത്യസ്തമായി ലബുഷാഗ്‌നെയ്ക്ക് ബാറ്റ് ചെയ്യാനും പന്തെറിയാനും കഴിയുമെന്നാതാണ് കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ടിന്റെ പ്രത്യേകത

You must be logged in to post a comment Login