വീണ്ടും സര്‍ക്കാര്‍ ഇരുട്ടടി; പബ്ലിക് പ്രോവിഡന്റ് ഫണ്ട്, പോസ്റ്റ് ഓഫീസ് നിക്ഷേപം, കിസാന്‍ വികാസ്പത്ര പലിശ കുറച്ചു

പബ്ലിക്ക് പ്രോവിഡന്റ് ഫണ്ട്(പിപിഎഫ്)പലിശ നിരക്കായിരുന്ന 8.7 ല്‍ നിന്ന് 8.1 ശതമാനമായി നിരക്ക് കുറച്ചു. കിസാന്‍ വികാസ് പത്രയുടെ നിരക്കായിരുന്ന 8.7ശതമാനത്തില്‍ നിന്ന് 7.8 ആയും കുറച്ചു.


Arun-Jaitley_1
ന്യൂഡല്‍ഹി: പിഎഫ് നിക്ഷേപം പിന്‍വലിക്കുമ്പോള്‍ നികുതി ഏര്‍പ്പെടുത്തണമെന്ന ബജറ്റ് നിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചതിന്റെ ക്ഷീണം മാറ്റാനെന്ന വണ്ണം ജനപ്രിയ സര്‍ക്കാര്‍ ക്ഷേമപദ്ധതികളുടെ പലിശനിരക്ക് കുറച്ചു. വലിയ വിഭാഗം ജനങ്ങളും അംഗങ്ങളാവുന്ന പദ്ധതികളുടെ പലിശ നിരക്കാണ് കുറച്ച്. ഈ തീരുമാനം സാമാന്യജീവിതത്തെ സാരമായി ബാധിക്കും.

പബ്ലിക്ക് പ്രോവിഡന്റ് ഫണ്ട്(പിപിഎഫ്)പലിശ നിരക്കായിരുന്ന 8.7 ല്‍ നിന്ന് 8.1 ശതമാനമായി നിരക്ക് കുറച്ചു. കിസാന്‍ വികാസ് പത്രയുടെ നിരക്കായിരുന്ന 8.7ശതമാനത്തില്‍ നിന്ന് 7.8 ആയും കുറച്ചു.

ജനപ്രിയ പദ്ധതിയായ പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ നിരക്ക് 8.4 ല്‍ നിന്ന് 7.4 ആയും കുറച്ചിട്ടുണ്ട്. രണ്ടു വര്‍ഷത്തെ നിക്ഷേപങ്ങള്‍ക്കു നല്‍കിയിരുന്ന പലിശ നിരക്കായ 8.4 വെട്ടിക്കുറച്ച് 7.2 ആക്കിയിട്ടുണ്ട്. കൂടുതല്‍ ആളുകള്‍ നിക്ഷേപത്തിലേര്‍പ്പെടുന്ന ഒരു വര്‍ഷത്തെ പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതിയുടെ നിരക്കായ 8.4 നന്നായി വെട്ടിചുരുക്കി 7.1 ആക്കിയുമാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം.

You must be logged in to post a comment Login