വീണ്ടും സൗജന്യ സേവനവുമായി റിലയന്‍സ് ജിയോ; പ്രൈം മെമ്പര്‍ഷിപ്പിനുള്ള കാലാവധി നീട്ടി; ചേരുന്നവര്‍ക്ക് ജൂലൈ വരെ ഫ്രീ

മുംബൈ: മൂന്ന് മാസത്തേക്ക് കൂടി സൗജന്യ സേവനം ആസ്വദിക്കാനുള്ള ഓഫര്‍ റിലയന്‍സ് ജിയോ അവതരിപ്പിച്ചു. ഇതിനൊടൊപ്പം ജിയോയുടെ പ്രൈം മെമ്പര്‍ഷിപ്പ് എടുക്കുന്നതിനുള്ള കാലവധി റിലയന്‍സ് നീട്ടിയിട്ടുണ്ട്. ഏപ്രില്‍ 15 വരെ ഇനി ജിയോ പ്രൈം മെമ്പറാവാം.

പ്രൈം മെമ്പര്‍ഷിപ്പ് എടുത്തവര്‍ക്കാണ് മൂന്ന് മാസത്തെ സൗജന്യം ലഭിക്കുക. പ്രൈം മെമ്പര്‍ഷിപ്പ് ഉള്ളവര്‍ 303 രൂപയുടെയോ അതിനു മുകളിലുള്ള തുകയുടെയോ റീചാര്‍ജ് ചെയ്യുേമ്പാള്‍ ജൂലൈ വരെ സൗജന്യ സേവനം ലഭിക്കും. റിചാര്‍ജ് ചെയ്ത 303 രൂപയുടെയോ അതിന് മുകളിലുള്ള തുകയുടെയോ പ്ലാന്‍ ജൂലൈ മാസത്തില്‍ ആക്ടിവേറ്റാകുകയും ചെയ്യും. ചുരുക്കത്തില്‍ ഏപ്രില്‍ 15ന് മുമ്പ് 303 രൂപക്ക് റീചാര്‍ജ് ചെയ്താല്‍ നിലവില്‍ റിലയന്‍സ് നല്‍കുന്ന സൗജന്യങ്ങള്‍ നാല് മാസത്തേക്ക് കൂടി ആസ്വദിക്കാം.

72 ലക്ഷം ഉപഭോക്താകള്‍ ഇതുവരെ പ്രൈം അംഗങ്ങളായതായി റിലയന്‍സ് അറിയിച്ചു. ലോകത്തില്‍ ഒരു മൊബൈല്‍ കമ്പനിയുടെ പ്രൈം മെമ്പര്‍ഷിപ്പിന് ലഭിക്കുന്ന മികച്ച പ്രതികരണമാണ് ഇതെന്നും റിലയന്‍സ് പ്രസ്താവനയില്‍ അവകാശപ്പെട്ടു. ഡിജിറ്റല്‍ ഇന്ത്യയിലേക്കുള്ള മാറ്റമാണ് ജിയോ നടപ്പിലാക്കാന്‍ ശ്രമിക്കുന്നതെന്നും അടുത്ത വര്‍ഷം ഒരു ലക്ഷം ടവറുകള്‍ പുതുതായി സ്ഥാപിച്ച് ബ്രോഡ്ബാന്‍ഡ് സേവനവും ആരംഭിക്കുമെന്നും കമ്പനി ചെയര്‍മാന്‍ മുകേഷ് അംബാനി അറിയിച്ചു. ഇതിനായി രണ്ട് ലക്ഷം കോടി രൂപ നിക്ഷേപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

You must be logged in to post a comment Login