വൃക്ക തട്ടിപ്പ്്: സൗത്ത് ഡല്‍ഹി ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിലെ ജീവനക്കാരടക്കം അഞ്ച് പേര്‍ അറസ്റ്റില്‍; പിടിയിലാത് ദാതാവും ഇടനിലക്കാരനും തമ്മിലുള്ള തര്‍ക്കത്തെതുടര്‍ന്ന്

kidney

ന്യൂഡല്‍ഹി: കിഡ്‌നി റാക്കറ്റുമായി ബന്ധപ്പെട്ട് സൗത്ത് ഡല്‍ഹി ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിലെ ജീവനക്കാരടക്കം അഞ്ച് പേര്‍ അറസ്റ്റില്‍. ആശുപത്രിയിലെ സീനിയര്‍ ഡോക്ടറുടെ പേഴ്‌സണല്‍ സ്റ്റാഫുകളായ അദിത്യ സിങ്, ശൈലേഷ് സക്‌സേന, കിഡ്‌നി റാക്കറ്റില്‍പ്പെട്ട അസീം സിക്ദാര്‍, സത്യ പ്രകാശ്, ദേവാശിഷ് മൗലി എന്നിവരാണ് അറസ്റ്റിലായത്.

കിഡ്‌നി വിറ്റവകയില്‍ പറഞ്ഞുറപ്പിച്ച തുകയുമായി ബന്ധപ്പെട്ട് ദാതാവും ഇടനിലക്കാരനും തമ്മില്‍ ആശുപത്രിയില്‍വെച്ച് വാക്കേറ്റം നടക്കുകയും തുടര്‍ന്ന് തര്‍ക്കം പരിഹരിക്കാന്‍ ആശുപത്രി അധികൃതര്‍ പൊലീസിനെ വിളിച്ചുവരുത്തുകയും ചെയ്യുകയായിരുന്നു. പൊലീസ് കസ്റ്റഡിയിലെടുത്തവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കിഡ്‌നി റാക്കറ്റിനെകുറിച്ചുള്ള വിവരങ്ങള്‍ പുറത്തായത്.

25 മുതല്‍ 30 ലക്ഷം രൂപ വരെ വിലക്ക് കിഡ്‌നി ആവശ്യക്കാര്‍ക്ക് ആശുപത്രി അധികൃതര്‍ കൈമാറും. ഇടനിലക്കാര്‍ക്ക് രണ്ട് ലക്ഷത്തോളം രൂപ കമ്മീഷന്‍ ലഭിക്കും. പ്രതികള്‍ക്കെതിരെ സരിത വിഹാര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

You must be logged in to post a comment Login