വൃദ്ധനെ പൊതുവേദിയില്‍ ചവിട്ടുന്ന ബിജെപി എംപി വിത്തല്‍ റഡാഡിയയുടെ വീഡിയോ പുറത്ത്

രാജ്‌കോട്ടിലെ ജംകന്തോര്‍ണയില്‍ നടന്ന മതപരമായ ചടങ്ങിലാണ് എഴുപതു വയസിലേറെ പ്രായമുള്ളയാളെ റഡാഡിയ ചവിട്ടുന്നത്. ഇതു കണ്ട ഒരാള്‍ ദൃശ്യങ്ങളെടുത്തു സോഷ്യല്‍മീഡിയയില്‍ അപ്‌ലോഡ് ചെയ്യുകയായിരുന്നു.


vitthal-radadiyaഅഹമ്മദാബാദ്: ബി.ജെ.പി നേതാവും ഗുജറാത്ത് എം.പിയുമായ വിത്തല്‍ റഡാഡിയ പൊതുവേദിയില്‍ വെച്ച് വൃദ്ധനെ തുടര്‍ച്ചയായി ചവിട്ടുന്ന വീഡിയോ പുറത്ത്. ഗുജറാത്തിലെ പൊര്‍ബന്ദറില്‍ നിന്നുള്ള എം.പിയാണ് വിത്തല്‍ റഡാഡിയ. തുടര്‍ച്ചയായി വൃദ്ധനെ ചവിട്ടുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ടോള്‍ബൂത്തില്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയതിന്റെ പേരില്‍ 2012ലും റഡാഡിയ വിവാദനായകനായിരുന്നു.

രാജ്‌കോട്ടിലെ ജംകന്തോര്‍ണയില്‍ നടന്ന മതപരമായ ചടങ്ങിലാണ് എഴുപതു വയസിലേറെ പ്രായമുള്ളയാളെ റഡാഡിയ ചവിട്ടുന്നത്. ഇതു കണ്ട ഒരാള്‍ ദൃശ്യങ്ങളെടുത്തു സോഷ്യല്‍മീഡിയയില്‍ അപ്‌ലോഡ് ചെയ്യുകയായിരുന്നു. നേരത്തേ കോണ്‍ഗ്രസുകാരനായിരുന്ന രദാദിയ പിന്നീട് ബിജെപിയിലേക്കു മാറുകയായിരുന്നു.

അതേസമയം, അന്ധവിശ്വാസം പ്രചരിപ്പിക്കാന്‍ ശ്രമിച്ചയാളോട് അവിടെനിന്നു പോകാന്‍ പറയുകയായിരൂന്നു താനെന്നാണ് റഡാഡിയയുടെ വിശദീകരണം.

You must be logged in to post a comment Login