വൃദ്ധിമന്‍ സാഹയുടെ ശസ്ത്രക്രിയ വിജയകരം

 

wicket keeper wriddhiman saha underwent shoulder surgery

ഇന്ത്യന്‍ ക്രിക്കറ്റര്‍ വൃദ്ധിമന്‍ സാഹ ശസ്ത്രക്രിയക്ക് വിധേയനായി. തോളിനേറ്റ പരിക്കേറ്റ സാഹ മാഞ്ചസ്റ്ററില്‍ ആണ് ശസ്ത്രക്രിയയ്ക്ക് വിധേയനായത്. ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് ബിസിസിഐ അറിയിച്ചു. ബിസിസിഐ വിദഗ്‍ധ മെഡിക്കല്‍ ടീമിന്‍റെ നിരീക്ഷണത്തിലായിരുന്നു ശസ്ത്രക്രിയ.

ഇന്ത്യയുടെ ദക്ഷിണാഫ്രിക്ക ടൂര്‍ മുതല്‍ സാഹയെ പരിക്ക് വേട്ടയാടുകയാണ്. ഹാംസ്ട്രിങ് പരിക്കേറ്റിന് ദക്ഷിണാഫ്രിക്കയില്‍ നിന്ന് സാഹ തിരിച്ചുവന്നിരുന്നു. ഐപിഎല്‍ സമയത്ത് തള്ളവിരലിന് പരിക്കേറ്റ് മത്സരങ്ങള്‍ നഷ്‍ടമായിരുന്നു. ദിനേഷ് കാര്‍ത്തിക് ആണ് സാഹയക്ക് പകരം ഇംഗ്ലണ്ടില്‍ കളിക്കുന്നത്.

You must be logged in to post a comment Login