വെടിയുണ്ടകളും തോക്കും കാണാതായിട്ടില്ല; പൊലീസിന് ക്ലീൻ ചിറ്റ് നൽകി ആഭ്യന്തര സെക്രട്ടറി

പൊലീസ് സേനയിൽ നിന്ന് വെടിയുണ്ടകളും തോക്കും കാണാതായ സംഭവത്തിൽ ക്ലീൻ ചിറ്റ് നൽകി ആഭ്യന്തര സെക്രട്ടറി. വെടിയുണ്ടകളും തോക്കും കാണാതായിട്ടില്ലെന്ന് ആഭ്യന്തര സെക്രട്ടറി മുഖ്യമന്ത്രിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

ഇന്നലെയാണ് നിയമസഭയുടെ പബ്ലിക്ക് അക്കൗണ്ട്‌സ് സമിതിക്ക് വിശദീകരണം നൽകുന്നതിന് മുന്നോടിയായാണ് ആഭ്യന്തര സെക്രട്ടറിയോട് മുഖ്യമന്ത്രി റിപ്പോർട്ട് തേടിയത്. സ്വതന്ത്ര ഏജൻസി അന്വേഷിക്കണമെന്ന പ്രതിപക്ഷാവശ്യം തള്ളിയാണ് ആഭ്യന്തര വകുപ്പിനെതിരായ ആരോപണം അന്വേഷിക്കാൻ ആഭ്യന്തര സെക്രട്ടറിയെ മുഖ്യമന്ത്രി ചുമതലപ്പെടുത്തിയത്.

സിഎജി റിപ്പോർട്ടിൽ പ്രധാനമായും ചൂണ്ടിക്കാട്ടിയത് തോക്കും തിരകളും കാണാതായതും പൊലീസ് നവീകരണ ഫണ്ട് വകമാറ്റി ചെലവഴിച്ചതുമാണ്.

തോക്കും തിരകളും കാണാതായെന്ന വാർത്ത തെറ്റാണെന്ന റിപ്പോർട്ട് പുറത്തുവന്നതോടെ പൊലീസിന് താത്കാലിക ആശ്വാസമായി. എന്നിരുന്നാലും സ്‌പെക്ട്രം അനലൈസർ, യൂണിഫോം ക്യാമറകൾ അടക്കം വാങ്ങിയതിലെ തിരിമറി ഇനിയും കണ്ടെത്താനുണ്ട്.

You must be logged in to post a comment Login