വെടിയേറ്റ എന്‍.ഐ.എ ഓഫീസറുടെ ഭാര്യയും മരണത്തിന് കീഴടങ്ങി

murder0
ബിജ്‌നോര്‍: എന്‍.ഐ.എ ഓഫീസര്‍ തന്‍സില്‍ അഹമ്മദിന്റെ ഭാര്യ ഫര്‍സാനയും മരണത്തിന് കീഴടങ്ങി. ഉത്തര്‍പ്രദേശിലെ ബിജ്‌നോറിലാണ് ദമ്പതികള്‍ക്കു നേരെ ഈ മാസം ഒന്നിന് ആക്രമണമുണ്ടായത്. അഹമ്മദ് സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചിരുന്നു. ഗുരുതരമായി പരുക്കേറ്റ ഫര്‍സാന ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഇവര്‍ക്കൊപ്പമുണ്ടായിരുന്ന രണ്ടു മക്കളും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടിരുന്നു. ബൈക്കിലെത്തിയ രണ്ടു പേരായിരുന്നു ദമ്പതികളെ ആക്രമിച്ചത്.

സ്വത്തുതര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ നിഗമനം. പത്താന്‍കോട്ട് വ്യോമതാവളത്തിലെ ഭീകരാക്രമണം അന്വേഷിക്കുന്ന എന്‍.ഐ.എ സംഘത്തിലെ അംഗമായിരുന്നു കൊല്ലപ്പെട്ട തന്‍സില്‍ അഹമ്മദ്.

You must be logged in to post a comment Login