വെടിവഴിപാട്

ശംഭു സംവിധാനം ചെയ്യുന്ന ആദ്യചിത്രം വെടിവഴിപാടില്‍ അനുശ്രീ റിപ്പോര്‍ട്ടറുടെ വേഷത്തിലെത്തുന്നു.വെടിവഴിപാടില്‍ നേരത്തെ ചെയ്ത വേഷങ്ങളില്‍ നിന്നെല്ലാം ഏറെ വ്യത്യാസ്തയുള്ള റോളായിരിക്കുമെന്ന് അനുശ്രീ പറഞ്ഞു. ഒരു ചാനലിലെ പക്വതയുള്ള റിപ്പോര്‍ട്ടറായിട്ടാണ് അനുശ്രീ ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്.Anusree-diamond-necklace-cover-photo

ഡയമണ്ട് നെക്ലേസിലും റെഡ് വൈനിലും അവതരിപ്പിച്ച കഥാപാത്രങ്ങള്‍ അനായാസം ചെയ്യാനായിരുന്നു. എന്നാല്‍ വെടിവഴിപാടില്‍ ജേര്‍ണലിസ്റ്റിന്റെ റോള്‍ അങ്ങനെയല്ലെന്നും അനുശ്രീ വ്യക്തമാക്കി.ഡയമണ്ട് നെക്ലേസ് ചിത്രത്തിന് ശേഷം നിരവധി ചിത്രങ്ങളാണ് അനുശ്രീക്ക് ലഭിച്ചുക്കൊണ്ടിരിക്കുന്നത്. മോഹന്‍ലാലിന്റെ റെഡ് വൈനിലും അനുശ്രീ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.

You must be logged in to post a comment Login