വെബ്ലര്‍: പുതിയ സോഷ്യല്‍നെറ്റ്‌വര്‍ക്കിങ് സൈറ്റുമായി ഇന്ത്യക്കാരന്‍

സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളായ ഫെയ്‌സ്ബുക്കും ട്വിറ്ററും അടക്കിവാഴുന്ന ഈ കാലത്ത് ശാസ്ത്രസാങ്കേതിക രംഗത്ത് പുതിയ വിപ്ലവം സൃഷ്ടിക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യക്കാരനായ സഹില്‍ ഭഗത് എന്ന ചെറുപ്പക്കാരന്‍. വെബ്ലര്‍ എന്ന പേരില്‍ സ്വന്തമായൊരു സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റ് തുടങ്ങിയിരിക്കുകയാണ് ഈ ഇരുപത്തിമൂന്ന്കാരന്‍.

1870208
ഇന്ത്യയുടെ സൂക്കര്‍ബര്‍ഗാണ് സഹീല്‍ ഭഗത്. ബീറ്റ സ്‌റ്റേജില്‍ വെബ്ലര്‍ ജൂലൈ 23 മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങി. ക്രൗഡ് ലെയറിംങ് മോഡല്‍ എന്ന കമ്പനിയാണ് വെബ്ലര്‍ എന്ന സഹീല്‍ ഭഗതിന്റെ സ്വപ്‌നത്തെ യാഥാര്‍ത്ഥ്യമാക്കിയത്. ജൂലൈ 28 മുതല്‍ വെബ്ലറിലേക്ക് പോസ്റ്റുകള്‍ വന്നു തുടങ്ങി. ഇതുവരെ 800 ല്‍ അധികം പോസ്റ്റുകള്‍ വെബ്ലറില്‍ വന്നു.

യുവാക്കളെ ലക്ഷ്യം വെച്ചാണ് വെബ്ലര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഉപഭോക്താക്കളുടെ സ്വകാര്യത നഷ്ടപ്പെടാതെ വെക്കാന്‍ കഴിയുമെന്നാണ് സഹീല്‍ അവകാശപ്പെടുന്നത്. വെബ്ലരിനെ പേഴ്‌സണല്‍ ഡയറി എന്നാണ് സഹീല്‍ വിശേഷിപ്പിക്കുന്നത്.

 

 

 

 

You must be logged in to post a comment Login