
ജോബിയുടെ പരാതിയെത്തുടർന്ന് നടൻ ഷെയിൻ നിഗമിനെ സിനിമകളിൽ സഹകരിപ്പിക്കേണ്ടെന്ന് നിർമാതാക്കളുടെ സംഘടന തീരുമാനം. വെയിൽ സിനിമ പൂർത്തിയാക്കാതെ മറ്റു സിനിമകളിൽ ഷെയിനിനെ സഹകരിപ്പിക്കരുതെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. തീരുമാനം താര സംഘടനയായ അമ്മയെയും അറിയിച്ചിട്ടുണ്ട്. എന്നാൽ വിവാദങ്ങളോട് പ്രതികരിക്കാൻ ഷെയിൻ തയ്യാറായിട്ടില്ല.
നേരത്തെയും വെയിൽ സിനിമയുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉണ്ടായിരുന്നു. നിർമ്മാതാവ് ഭീഷണിപെടുത്തിയെന്ന ഷൈനിന്റെ പരാതിയും ഷൂട്ടിങ്ങുമായി സഹകരിക്കുന്നില്ലെന്ന നിർമ്മാതാവിന്റെ പരാതിയും നിർമാതാക്കളുടെയും താര സംഘടനയായ അമ്മയും ഇടപെട്ടാണ് പരിഹരിച്ചത്.
ശരത് സംവിധാനം ചെയ്യുന്ന വെയിൽ എന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ കഴിഞ്ഞതിന് ശേഷം മറ്റൊരു ചിത്രത്തിനായി ഷെയിൻ മുടി വെട്ടിയത് തന്റെ സിനിമയുടെ ചിത്രീകരണം മുടക്കാനാണെന്നായിരുന്നു നിർമാതാവ് ജോബി ജോർജ്ജിന്റെ പരാതി.
You must be logged in to post a comment Login