‘വെയ്ന്‍’: പുതിയ റോഡുകളും ഗതാഗത കുരുക്കും അപ്പപ്പോള്‍ അറിയാന്‍ ഖത്തര്‍ ജനതയ്ക്കു പുതിയ മൊബൈല്‍ ആപ്പ്

ദോഹ: ഗതാഗതം സുഗമമാക്കുന്ന പുതിയ പാതകളും റോഡിലെ തിരക്കുകളും അപ്പപ്പോള്‍ പൊതുജനങ്ങള്‍ക്ക് അറിയാന്‍ സഹായിക്കുന്ന മൊബൈല്‍ ആപ്പ്. വെയ്ന്‍ എന്ന മൊബൈല്‍ ആപ്പാണ് ഇതിന് ജനങ്ങളെ സഹായിക്കുന്നത്. പൊതുമരാമത്ത് വിഭാഗമായ അശ്ഗാല്‍ ഖത്വര്‍ മൊബിലിറ്റി ഇന്നവേഷന്‍ സെന്ററുമായി (ക്യുഎംഐസി) സഹകരിച്ചാണ് വെയ്ന്‍ ആപ്പില്‍ വിവരങ്ങള്‍ അപ്പപ്പോള്‍ അപ്ഡേറ്റ് ചെയ്യുന്നത്. ഇതു സംബന്ധിച്ച് ഇരു വിഭാഗങ്ങളും ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.

യാത്രക്കാര്‍ക്ക് വളരെ എളുപ്പത്തില്‍ ലക്ഷ്യസ്ഥാനത്തെത്തുന്നതിനുള്ള മാര്‍ഗം കണ്ടുപിടിക്കുന്നതിന് സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണ് രണ്ട് ദേശീയ സ്ഥാപനങ്ങള്‍ സഹകരിച്ചു പ്രവര്‍ത്തിക്കുന്നതെന്ന് അശ്ഗാല്‍ പ്രസിഡന്റ് ഡോ. എന്‍ജിനീയര്‍ സാദ് ബിന്‍ അഹ്മദ് അല്‍ മുഹന്നദി പറഞ്ഞു.

യാത്രക്കാര്‍ക്കു വേണ്ടി നിരവധി റോഡുകള്‍ തുറക്കുന്നുണ്ടെങ്കിലും അറ്റകുറ്റപ്പണികള്‍ക്കും വികസനത്തിനുമായി റോഡുകള്‍ താത്കാലികമായി അടച്ചിടുന്നുമുണ്ട്. യാത്രക്കാര്‍ക്ക് ഇത് സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ലഭിക്കുന്നില്ലെന്ന പരാതികള്‍ വ്യാപകമായ സാഹചര്യത്തിലാണ് ക്യുഎംഐസിയുമായി സഹകരിച്ച് വിവരങ്ങള്‍ അപ്പപ്പോള്‍ ലഭ്യമാക്കുന്ന ആപ്പ് സജ്ജീകരിച്ചിരിക്കുന്നത്.

You must be logged in to post a comment Login