വെര്‍ച്വല്‍ റിയാലിറ്റി ഓട്ടോ ഷോറൂമുമായി പോപ്പുലര്‍ വെഹിക്കിള്‍സ് ആന്‍ഡ് സര്‍വ്വീസസ്

virtual-reality-2
കൊച്ചി: രാജ്യത്തെ പ്രമുഖ മാരുതി ഡീലറായ പോപ്പുലര്‍ വെഹിക്കിള്‍സ് ആന്റ് സര്‍വ്വീസസ് ഇന്ത്യയിലാദ്യമായി വെര്‍ച്വല്‍ റിയാലിറ്റി ഓട്ടോ ഷോറൂം ഒരുക്കുന്നു. ഈ മാസം 17,18 തിയതികളില്‍ ഇടപ്പള്ളി ലുലുമാളിലെ പോപ്പുലര്‍ വിആര്‍ സ്റ്റാളിലും, മാമംഗലത്തെ ഷോറൂമിലും വെര്‍ച്വല്‍ റിയാലിററി അനുഭവം ആസ്വദിക്കാം. ഉപഭോക്താക്കള്‍ക്ക് കാറുകളുടെ സവിശേഷതകള്‍ ത്രീ ഡൈമന്‍ഷനില്‍ വ്യത്യസ്ത മോഡലുകള്‍, നിറങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പരിശോധിക്കാം. ഇതിനായി ഹൈ റെസല്യൂഷനിലുളള 360 ഡിഗ്രി വീഡിയോയാണ് ഒരുക്കിയിരിക്കുന്നത്.

കാറിന്റെ ഉള്‍ഭാഗവും പുറംഭാഗവും 360 ഡിഗ്രി ക്യാമറയിലൂടെ വ്യക്തമായി കാണാനാകും. കൂടാതെ ഒരു വെര്‍ച്വല്‍ ടെസ്റ്റ് ഡ്രൈവും നടത്താനാകും. ഈ ആശയം മുന്നോട്ട് കൊണ്ടുവരുന്നതിലൂടെ ഒറ്റപ്പെട്ടതും വിദൂരങ്ങളിലുള്ള തുമായ കാര്‍ പ്രേമികള്‍ക്ക് നഗരങ്ങളിലുള്ള ഷോറൂമുകള്‍ സന്ദര്‍ശിക്കാതെ തന്നെ തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട കാറുകള്‍ തിരഞ്ഞെടുക്കുവാന്‍ സാധിക്കുമെന്ന് പോപ്പുലര്‍ വെഹിക്കിള്‍സ് ആന്റ് സര്‍വ്വീസസിന്റെ സി.ഒ.ഒ തോമസ് സ്റ്റീഫന്‍ പറഞ്ഞു.

1984ല്‍ മാരുതി സുസൂക്കിയുടെ ആദ്യ ഡീലര്‍ഷിപ്പ് തിരുവനന്തപുരത്ത് തുറന്നതുമുതല്‍ പുതുമയാര്‍ന്ന ഒട്ടേറെ ആശയങ്ങള്‍ നടപ്പാക്കിയ കുറ്റൂക്കാരന്‍ ഗ്രൂപ്പ് മാരുതിയുടെ രാജ്യത്തെ ഏറ്റവും വലിയ ഡീലര്‍ ശ്യംഖലയാണ്. നിലവില്‍ ചെന്നൈ ഉള്‍പ്പെടെ പോപ്പുലറിന് മാരുതിയുടെ ഏഴു ഡീലര്‍ഷിപ്പും, മൂന്ന് നെക്‌സ ഔട്ട്‌ലെറ്റുകളും, 36 സര്‍വ്വീസ് സെന്ററുകളും, 10 യൂസ്ഡ് കാര്‍ ഔട്ട്‌ലെറ്റുകളും, ആറ് ഡ്രൈവിംഗ് സ്‌കൂളുകളുമുണ്ട്.

You must be logged in to post a comment Login