വെറും ഗോളല്ല ഒന്നൊന്നര ഗോള്‍; ടീറ്റെയുടെ തീരുമാനം തെറ്റിയില്ല; നെയ്മര്‍പ്പടയ്ക്ക് മുമ്പില്‍ അടിപതറി സാല്‍വദോര്‍ (വീഡിയോ)

ബ്രസീല്‍ ടീമില്‍ ഇടം നേടുക എന്നത് ഭാഗ്യപരീക്ഷണങ്ങള്‍ പോലെയാണ്. അതുപോലെതന്നെ ടീമില്‍ ചുവടുറപ്പിക്കുകയെന്നതും ബുദ്ധിമുട്ടേറിയ കാര്യമാണ്. അതുകൊണ്ട് തന്നെ ടീമില്‍ പ്രതിഭ തെളിയിക്കാന്‍ കിട്ടുന്ന ചെറിയ അവസരംപോലും നഷ്ടപ്പെടുത്താതെ മുതലാക്കനാണ് താരങ്ങള്‍ കിണഞ്ഞു പരിശ്രമിക്കുന്നത്. അതതകൊണ്ട് തന്നെയാണ് ലോകോത്തര ടീമുകളില്‍ മികച്ച ടീമായി നെയ്മര്‍പ്പട ഇപ്പോഴും തിളങ്ങി നില്‍ക്കുന്നത്.

Shawn not Sean@DefCoPilot

RICHARLISON!! What a beautiful goal in his first start for Brazil.

Image result for brazil vs salvador

രാജ്യന്തര സൗഹൃദ മത്സരത്തില്‍ എല്‍വ സാല്‍വദോറിനെതിരെയാണ് ബ്രസീല്‍ ഇറങ്ങിയത്. നെയ്മര്‍ തുടക്കമിട്ട ഗോള്‍വേട്ടയില്‍ തകര്‍പ്പന്‍ ജയമാണ് ബ്രസില്‍ സ്വന്തമാക്കിയത്. പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കി ടീമിനെ അണിനിരത്തിയ ടിറ്റെയുടെ പ്രതീക്ഷകള്‍ കാത്ത് റിച്ചാര്‍ലിസണ്‍ ഇരട്ട ഗോളുകള്‍ നേടി. അങ്ങനെ സൗഹൃദ മത്സരത്തില്‍ 5-0ത്തിന് നെയ്മര്‍പ്പട വിജയം കൈപ്പിടിയിലൊതുക്കി. നെയ്മര്‍, റിച്ചാര്‍ലിസണ്‍, ഫിലിപ്പെ കുട്ടീഞ്ഞോ, മാര്‍ക്വിനോസ് എന്നിവരാണ് എതിര്‍ ടീമിന്റെ വല ചലിപ്പിച്ചത്.

Image result for brazil vs salvador

പുതുമഖങ്ങള്‍ അണിനിരന്ന ടീമില്‍ ചെറിയ അവസരങ്ങള്‍ പോലും മുതലാക്കി തിളങ്ങുകയായിരുന്നു മഞ്ഞപ്പടയുടെ റിച്ചാര്‍ലിസണ്‍. എവര്‍ട്ടണ്‍ താരമായ റിച്ചാര്‍ലിസണ് യുഎസിനെതിരെ കഴിഞ്ഞ സൗഹൃദ മത്സരത്തില്‍ അവസാന 15 മിനിറ്റുകള്‍ മാത്രമാണ് കളിക്കാന്‍ അവസരം ലഭിച്ചത്. താരത്തിന്റെ കഴിവ് മനസിലാക്കിയത് കൊണ്ടാവണം, ഇന്ന് സാല്‍വഡോറിനെതിരെ ആദ്യ ഇലവനില്‍ തന്നെ ടിറ്റെ റിച്ചാര്‍ലിസണെ കളത്തിലിറക്കി.

രണ്ടാം മിനിറ്റില്‍ തന്നെ പെനാല്‍റ്റി നേടി വരവറിയിച്ച താരം 16ാം മിനിറ്റില്‍ തന്റെ ആദ്യ അന്താരാഷ്ട്ര ഗോളും സ്വന്തമാക്കി. അത് വെറുമൊരു ഗോള്‍ ആയിരുന്നില്ല, ഒരു ഒന്നൊന്നര ഗോള്‍ തന്നെയായിരുന്നു. നെയ്മര്‍ നല്‍കിയ പന്തില്‍ ബോക്‌സിന് പുറത്ത് നിന്ന് റിച്ചാര്‍ലിസണ്‍ തൊടുത്ത ഷോട്ട് അവിശ്വസനീയമായി വളഞ്ഞ് സാല്‍വദോര്‍ വലയ്ക്കുള്ളില്‍ കയറി. 50ാം മിനിറ്റില്‍ തന്റെ രണ്ടാം ഗോളും നേടി റിച്ചാര്‍ലിസണ്‍ ടിറ്റെയുടെ തീരുമാനം ശരിയാണെന്ന് തെളിയിച്ചു.

Image result for brazil vs salvador

അതേസമയം, നെയ്മര്‍പ്പടയുടെ പോരാട്ടത്തിന് മുമ്പില്‍ കളിയുടെ എല്ലാ മേഖലകളിലും ഫിഫ റാങ്കിംഗില്‍ 72മതുള്ള എല്‍ സാല്‍വദോറിന് ബ്രസീലിനു മുന്നില്‍ പിടിച്ചു നില്‍ക്കാനായില്ല. പന്തടക്കത്തില്‍ മൃഗീയ ഭൂരിപക്ഷം നേടിയ ബ്രസീല്‍ 13 തവണ പോസ്റ്റിലേക്ക് ലക്ഷ്യംവച്ച് ഷോട്ടുകളുതിര്‍ത്തു. 633 പാസുകള്‍ കാനറികള്‍ കൈമാറിയപ്പോള്‍ 369 മാത്രമായിരുന്നു എതിരാളികളുടേതായി വന്നത്.

You must be logged in to post a comment Login