വെല്ലൂരിലെ തെരഞ്ഞെടുപ്പ് റദ്ദാക്കിയതിനെതിരെ ഡിഎംകെ; തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കി

തമിഴ്‌നാട്ടിലെ വെല്ലൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കിയ നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കി. തെരഞ്ഞെടുപ്പ് റദ്ദാക്കിയ നടപടി ചോദ്യം ചെയ്ത് ഡിഎംകെ ഇന്ന് മദ്രാസ് ഹൈക്കോടതിയേയും സമീപിക്കും.

വെല്ലൂരിലെ ഡിഎംകെ സ്ഥാനാര്‍ത്ഥി കതിര്‍ ആനന്ദിന്റെ വസതിയിലും ഓഫീസിലും ഗോഡൗണില്‍ നിന്നുമായി ആദായ നികുതി വകുപ്പ് കോടികള്‍ പിടിച്ചെടുത്തതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് റദ്ദാക്കാന്‍ കമ്മീഷന്‍ രാഷ്ട്രപതിക്ക് ശുപാര്‍ശ നല്‍കിയത്.

ഡിഎംകെ ട്രഷറര്‍ ദുരൈ മുരുകന്റെ മകനാണ് കതിര്‍ ആനന്ദ്. ദുരൈമുരുകന്റെ അടുത്ത അനുയായിയായ പൂഞ്ചോലൈ ശ്രീനിവാസന്റെ ഉടമസ്ഥതയിലുള്ള സിമന്റ് ഗോഡൗണില്‍ നിന്ന് 11.5 കോടി രൂപയുടെ പുതിയ നോട്ടുകെട്ടുകളാണ് ആദായ നികുതി വകുപ്പ് പിടിച്ചെടുത്തത്.

You must be logged in to post a comment Login