വെളുത്തുള്ളിയില്‍ ഇത്തിരി ഒത്തിരി ആരോഗ്യം

ഇന്ത്യന്‍ ഭക്ഷത്തിന്റെ രുചി നിര്‍ണ്ണയിക്കുന്ന ഒരു അവിഭാജ്യ ഘടകമാണ് വെളുത്തുള്ളി എന്ന സുഗന്ധദ്രവ്യം.വെളുത്തുളളി ചേര്‍ക്കേണ്ടേ ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ അത് ചേര്‍ത്തില്ലെങ്കിലുണ്ടാകുന്ന രുചികേട് തിരിച്ചറിയപ്പെടുന്നതാണ് .തേങ്ങ ചേര്‍ത്ത് തയ്യാറാക്കുന്ന ഭക്ഷണത്തിലെ ഒരു പ്ര്ധാന ചേരുവ തന്നെയാണ് വെളുത്തുളളി.ഭക്ഷണ സാധനങ്ങളില്‍ രുചിയ്ക്കുള്ള ചേരുവയെന്ന ഒറ്റ സ്ഥാനം മാത്രമല്ലാ, വെളുത്തുള്ളിക്കുള്ളത്. ഇത് നല്ലൊന്നാന്തരം മരുന്നു കൂടിയാണ്. രോഗങ്ങള്‍ വരാതിരിക്കാന്‍ മാത്രമല്ലാ, ചര്‍മരോഗങ്ങള്‍ക്കുള്ള ഒറ്റമൂലിയും കൂടിയാണ് വെളുത്തുള്ളി.
പ്രമേഹമുള്ളവര്‍ ദിവസവും ഒരു വെളുത്തുള്ളിയല്ലി കഴിയ്ക്കുന്നത് നല്ലതാണ്. ഇത് രക്തത്തിലെ ഇന്‍സുലിന്‍ തോത് നിയന്ത്രിക്കും. ഭക്ഷ്യ വിഷ ബാധയുള്‍പ്പെടെ വയറ് സംബന്ധമായ ഏത് അസുഖത്തിനും നമ്മള്‍ വെളുത്തുള്ളിയേയും ഒപ്പം കൂട്ടാറുണ്ട്.
garlic

വെളുത്തുള്ളിയുടെ ശരീരത്തിലുള്ള പ്രധാന ഉപയോഗം വൃത്തിയാക്കലാണ്. ബാക്ടീരിയ, ഫംഗസ്, വൈറസ് എന്നിവയെ നശിപ്പിച്ച് ശരീരത്തെ വൃത്തിയാക്കുന്നത് വെളുത്തുള്ളിയാണ്.വെളുത്തുള്ളിയുടെ ഹൃദയാരോഗ്യ രഹസ്യവും എടുത്തു പറയേണ്ടതാണ്. വെളുത്തുള്ളി ശരീരത്തിലെ രക്ത ചംക്രമണം നല്ല രീതിയില്‍ കൊണ്ടു പൊകുന്നത് വഴി, ഹൃദയാരോഗ്യത്തിനും പ്രതിരോധ ശക്തി കൂട്ടുന്നതിനും സഹായിക്കുന്നുണ്ട്. സള്‍ഫര്‍ സംയുക്തമായ അല്ലാസിനാണ് വെളുത്തുള്ളിയില്‍ പ്രധാനമായും അടങ്ങിയിരിക്കുന്നത്. ഈ അലാസിന്‍ ഒരു ആന്റി ബയോട്ടിക്കായി ജോലി ചെയ്യുന്നതു കൊണ്ടും ബാക്ടീരിയകളേയും വൈറസുകളേയും ഒന്നും വളരാന്‍ അനുവദിക്കാത്തതുകൊണ്ടുമാണ് മോശം ഭക്ഷണം കഴിച്ചതു മൂലമുള്ള വിഷബാധയ്ക്ക് വെളുത്തുള്ളി ഉപയോഗിക്കുന്നത്.

വെളുത്തുള്ളിയുടെ ഔഷധ ഗുണങ്ങള്‍

പ്രമേഹരോഗികള്‍ക്ക് : ചില പ്രമേഹരോഗികള്‍ക്കു ദഹനക്കുറവും കാല്‍ക്കഴപ്പും കാണാറുണ്ട്. അത്തരക്കാര്‍ നിത്യേന രാവിലെ ഓരോ വെളുത്തുള്ളി ചതച്ചിട്ടു കാച്ചിയ പാല്‍ കഴിച്ചാല്‍ വളരെ നല്ലതാണു.

വായുദോഷം :  ചിലര്‍ക്കു ഭക്ഷണം കഴിച്ചാലും ഇല്ലെങ്കിലും വയറ്റില്‍ എന്തോ ഓടിക്കൊണ്ടിരിക്കുന്നതുപോലെയും ചിലര്‍ക്കതു മേലോട്ടു കയറി നെഞ്ചെരിച്ചില്‍ പോലെയോ പുകച്ചിലോ അല്ലെങ്കില്‍ വേദനയോ അനുഭവപ്പെടാറുണ്ട്. അങ്ങനെയുള്ളവര്‍ ദിവസേന കുറേശ്ശെ വെളുത്തുള്ളി തൊലി കളഞ്ഞു നല്ലതുപോലെ അരിഞ്ഞു ഭക്ഷണത്തിലൂടെ കഴിച്ചാല്‍ സുഖം കിട്ടും.

മുറിവ്, ചതവ് : ദേഹത്തിലെവിടെയെങ്കിലും മുറിവോ ചതവോ പറ്റിയാല്‍ വെളുത്തുള്ളി തൊലി കളഞ്ഞു നല്ലപോലെ അരച്ചു പുരട്ടി ശുദ്ധമായ തുണി കൊണ്ടു കെട്ടിയാല്‍ മുറിവുണങ്ങുന്നതാണു.

കര്‍ണ്ണരോഗം :  കര്‍ണ്ണ സംബന്ദ്ധമായ മിക്ക അസുഖങ്ങള്‍ക്കും വെളുത്തുള്ളി വിശ്വസനീയമായ ഒരു പ്രതിവിധിയാ ണു. വെളുത്തുള്ളി ഉപ്പുവെള്ളം തളിച്ചു പതച്ചു പിഴിഞ്ഞ നീരു ചെവിയിലിറ്റിച്ചാല്‍ ചെവിവേദന ശമിക്കുന്നതാണു. അതുതന്നെ തീയില്‍ ചൂടാക്കി പിഴിഞ്ഞ നീരിറ്റിച്ചാലും അതേ ഗുണം ലഭ്യം.

വളംകടി : വെളുത്തുള്ളിയും സമം മഞ്ഞളും ചേര്‍ത്തരച്ച് ഒരാഴ്ച്ച പുരട്ടിയാല്‍ ക്രിമിയും തദ്വാരാ ആ ഉപദ്രവവും ഒഴിയും. ആറു വെളുത്തുള്ളി തൊലി കളഞ്ഞ് നല്ലപോലെ കുഴഞ്ഞു ചേരുന്ന വരെ പാലില്‍ കാച്ചി ദിവസേന രാവിലെ കഴിക്കുകയാണെങ്കില്‍ രക്ത സമ്മര്‍ദ്ധം അതിശയകരമാംവണ്ണം കുറയും.

തൊണ്ടവീക്കം: വെലുത്തുള്ളി ചൂടാക്കി അതു ഭക്ഷിക്കുകയും അരച്ചത് തൊണ്ടയില്‍ പുരട്ടുകയും ചെയ്താല്‍ തൊണ്ടവീക്കത്തിനു നല്ലതാണു.

വാതം : വെളുത്തുള്ളി ചേര്‍ത്ത് കാച്ചിയ എണ്ണ എല്ലാത്തരം വാത പക്ഷവാത രോഗങ്ങള്‍ ക്കും വിശേഷമാണു. വെളുത്തുള്ളിയില്‍ നിന്നെടുക്കുന്ന തൈലം സൗരഭ്യമുള്ളതും വിറപ്പനിക്കു സേവിച്ചാല്‍ നല്ല ഫലം ലഭിക്കുന്നതുമാണു. ഇതിന്റെ എണ്ണ കൊതുകുനിവാരണി കൂടിയാണു.

ചുമ : എട്ടാൂണ്‍സ് നല്ല വെളുത്തുള്ളിയെടുത്ത് അല്‍പം വെള്ളവും ചേര്‍ത്ത് നല്ല പോലെ ചതച്ച് ചാറെടുത്ത് സമം പഞ്ചസാരയുമെടുത്ത് കലക്കി അതില്‍നിന്ന് ഓരോ കരണ്ടി വീതം കുട്ടികളുടെ ജ്വരം ചുമ എന്നിവ ശമിക്കും. ഇതിന്റെ ഇരട്ടി സേവിച്ചാല്‍ മുതിര്‍ന്നവര്‍ക്കുണ്ടാകുന്ന ചുമയും നില്‍ക്കുന്നതാണു.

മൂത്രതടസ്സം : വെളുത്തുള്ളി ചതച്ചു അടിവയറ്റത്തു വെച്ചുകെട്ടിയാല്‍ മൂത്ര തടസ്സം മാറി മൂത്രം ധാരാളം പോകും.

You must be logged in to post a comment Login