വെള്ളം എങ്ങനെ കുടിക്കുന്നു എന്നതും പ്രധാനമാണ് ,എന്താണ് വെള്ളം കുടിക്കാനുള്ള ശരിയായ രീതി?

 വെള്ളം കുടിച്ചാല്‍ പോരാ, എങ്ങനെ കുടിക്കുന്നു എന്നതും പ്രധാനമാണ് എന്താണ് വെള്ളം കുടിക്കാനുള്ള ശരിയായ രീതി?
 വെള്ളം കുടിയെക്കുറിച്ച് പല കാര്യങ്ങളും കേട്ടിട്ടുണ്ടാവും. എന്നാല്‍ ഇതില്‍ എത്രത്തോളം യാഥാര്‍ത്യമുണ്ടെന്നും ശരീരത്തെ ഇതെങ്ങനെയെല്ലാം ബാധിക്കുന്നുണ്ടെന്നും എത്രപേര്‍ക്കറിയാം…? ദാഹം തോന്നുമ്പോള്‍ മാത്രം വെള്ളം കുടിച്ചാല്‍ മതി എന്നാണ് പലരുടെയും ധാരണ. അത് ശരിയല്ല, വെള്ളം കുടിക്കുന്നതു കൊണ്ടുള്ള ഗുണവും ദോഷും അത് കുടിക്കുന്ന എങ്ങനെയാണെന്നുള്ള രീതിയെ അടിസ്ഥാനമാക്കിയാണ്. എഴുന്നേറ്റ് നിന്നുകൊണ്ട് ഒറ്റയടിക്ക് കുറെ വെള്ളം കുടിക്കുന്നത് നന്നല്ല എന്ന് മുതിര്‍ന്നവര്‍ പറയാറുണ്ട്. അതിനു പിന്നില്‍ ചില് കാരണങ്ങളുമുണ്ട്. എഴുന്നേറ്റ് നിന്നുകൊണ്ട് ഒറ്റയടിക്ക് കുറെ വെള്ളം കുടിക്കരുതെന്ന് പറയുന്നതിന്റെ ചില കാര്യങ്ങളിതാ…

1. നിന്നുകൊണ്ട് വെള്ളം കുടിച്ചാല്‍

നിന്നുകൊണ്ട് വെള്ളം കുടിക്കുമ്പോള്‍ വെള്ളം എളുപ്പത്തില്‍ ഫുഡ്കനാലില്‍ എത്തുകയും അത് അടിവയറ്റിലേക്ക് വീണ് ആമാശയത്തേയും ചുറ്റുമുള്ള അവയവങ്ങളേയും ബാധിക്കുന്നു കാലക്രമേണ ദഹനപ്രക്രിയ തകരാറിലാകുന്നു.

2. വൃക്കയില്‍ ഫില്‍റ്ററേഷനെ ബാധിക്കാം

എഴുന്നേറ്റ് നിന്നു കൊണ്ട് വെള്ളം കിടിക്കുമ്പോള്‍ വൃക്കയില്‍ ഫില്‍റ്ററേഷന്‍ ഭംഗിയായി നടക്കാത്തത് കൊണ്ട് വൃക്കയെ ബാധിക്കുന്നു. ഇത് മൂത്ര സംബന്ധമായ രോഗങ്ങള്‍ക്കും പിത്താശയ, വൃക്ക എന്നിവയില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമായെക്കാം.

3. സന്ധിവാതത്തിന് കാരണമായേക്കും

നിന്നു കൊണ്ടുള്ള വെള്ളം കുടി കാലക്രമേണ സന്ധിവാതത്തിന് കാരണമാകുമെന്നാണ് പറയുന്നത്. ശരീരഭാഗങ്ങളില്‍ തുല്യമായി വെള്ളമെത്താതിനാല്‍ സന്ധിവാതത്തിന് കാരണമാകുന്നു. ഇത് ശരീരത്തിന്റെ ബാലന്‍സിങിനെയും സന്ധികളില്‍ ദ്രവം അടിഞ്ഞ് കൂടുന്നതിനും കാരണമാകും. ഇത് കാലക്രമേണ സന്ധിവാതത്തിലേക്ക് നയിക്കാം.

4. നാഡീ പിരിമുറുക്കത്തിലേക്ക് നയിക്കും

എഴുന്നേറ്റ് നിന്നുകൊണ്ടുള്ള വെള്ളം കുടി ശരീരത്തില്‍ നാഡീ പിരിമുറുക്കത്തിന് കാരണമാകുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഇരുന്ന് റിലാക്‌സ് ചെയ്ത് വെള്ളം കുടിക്കുന്നതാണ് നാഡീവ്യവസ്ഥയ്ക്കും ദഹനപ്രക്രിയക്കും നല്ലത്.

5. നെഞ്ചെരിച്ചില്‍ അകറ്റാന്‍ ഇരുന്ന് വെള്ളം കുടിക്കാം

നെഞ്ചെരിച്ചില്‍ ഉണ്ടാവുമ്പോള്‍ ഇരുന്ന് വെള്ളം കുടിക്കുന്നത് രോഗ ശമനത്തിന് സഹായിക്കും.

6. ദഹനക്കേടിലേക്ക് നയിക്കുന്നു

ഇരിക്കുമ്പോള്‍, നാഡീവ്യവസ്ഥയ്ക്കും ശരീരത്തിലെ പേശികള്‍ക്കും വിശ്രമം ലഭിക്കുന്നു. ഇരുന്ന് വെള്ളം കുടിക്കുമ്പോള്‍ ഞരമ്പുകള്‍ക്കും ഇന്ദ്രിയങ്ങള്‍ക്കും ഉന്മേഷം ലഭിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

7. ആയുര്‍വേദം പറയുന്നത് ഇങ്ങനെ..

ആയുര്‍വേദം നിര്‍ദ്ദേശിക്കുന്നതിന്റെ അടിസ്ഥാനത്തില്‍, ഇരുന്നുകൊണ്ട് പതുക്കെ വെള്ളം കുടിക്കുന്നതാണ് ശരീരത്തില്‍ ആസിഡിറ്റിയുടെ അളവ് കുറയ്ക്കുന്നതിന് സഹായിക്കുന്നു.

8. ദാഹം ശമിപ്പിക്കില്ല

വല്ലപ്പോഴും നിന്നുകൊണ്ട് വെള്ളം കുടിക്കുന്നതു കൊണ്ട് വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ല. ദീര്‍ഘ കാലം ഈ ശീലം തുടരുന്നതാണ് രോഗങ്ങള്‍ക്ക് വഴിവെക്കുക. നിന്നുകൊണ്ടുള്ള വെള്ളം കുടി ദാഹം ശമിപ്പിക്കില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.

You must be logged in to post a comment Login